Kerala
വിദേശനാടുകളിലെ പുരോഗതിയും മാറ്റവും ആരെയും കൊതിപ്പിക്കുന്നത്: മുഖ്യമന്ത്രി
Kerala

വിദേശനാടുകളിലെ പുരോഗതിയും മാറ്റവും ആരെയും കൊതിപ്പിക്കുന്നത്: മുഖ്യമന്ത്രി

Web Desk
|
5 Feb 2022 3:13 PM GMT

വികസന കാര്യത്തിൽ പിന്തള്ളപ്പെട്ടു പോകുന്ന അവസ്ഥയുണ്ടാകരുതെന്ന് മുഖ്യമന്ത്രി

വിദേശ നാടുകളിലെ പുരോഗതിയും മാറ്റവും ആരെയും കൊതിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബൈയിൽ ഒരുക്കിയ സ്വീകരണ പരിപാടിയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. സർക്കാരിനെ ജനം അധികാരത്തിൽ എത്തിക്കുന്നത് നാടിന്റെ വികസനത്തിനാണെന്നും അത് സർക്കാരിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗൾഫ് രാജ്യങ്ങളിലേതുപോലുള്ള പുരോഗതിയിലേക്ക് നമ്മുടെ നാട് എന്നെത്തും എന്ന് ചിന്തിക്കുന്നവരാണ് പ്രവാസികൾ. എല്ലാം വികസനവും നേടി എന്ന് അവകാശപ്പെടുന്നില്ല. നാഷണൽ ഹൈവേ വികസനം നടക്കില്ലെന്നായിരുന്നു പലരും ധരിച്ചിരുന്നത്. എന്നാൽ എല്ലാവരും ഈ പദ്ധതിയെ പിന്തുണക്കുകയാണുണ്ടായത്. ഗുജറാത്തിൽ നടപ്പാക്കിയ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി സംസ്ഥാനത്ത് ഉപേക്ഷിച്ചു പോയ ഒന്നായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ആളുകൾക്ക് അവബോധം നൽകിയതുകൊണ്ടാണ് പദ്ധതി നടപ്പിലായത്. വികസനകാര്യത്തിൽ നാട് ഒരുമിച്ചു നിൽക്കണം. മലയോര, തീരദേശപാത വികസനവും മുന്നോട്ട് പോകണം- മുഖ്യമന്ത്രി വിശദമാക്കി.

വികസന കാര്യത്തിൽ പിന്തള്ളപ്പെട്ടുപോകുന്ന അവസ്ഥയുണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ-റെയിലിന് കേന്ദ്ര സർക്കാരിന്റെ പ്രാഥമിക അനുമതി ലഭിച്ചതാണെന്നും അന്തിമാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Similar Posts