Kerala
Kerala
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക സ്ഥിരീകരിച്ചു
|20 July 2021 1:38 PM GMT
രോഗബാധിതരുടെ ആകെ എണ്ണം 38 ആയി.
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഉച്ചക്കട കുളത്തൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി. എട്ടു പേരാണ് സിക വൈറസ് ബാധയേറ്റ് നിലവിൽ ചികിത്സയിലുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.