Kerala
ലോണെടുത്തത് 37000 രൂപ, തിരിച്ചടക്കേണ്ടി വന്നത് ഒന്നര ലക്ഷം; സംസ്ഥാനത്ത് ഓൺലൈൻ വായ്പാ തട്ടിപ്പ് സജീവം
Kerala

ലോണെടുത്തത് 37000 രൂപ, തിരിച്ചടക്കേണ്ടി വന്നത് ഒന്നര ലക്ഷം; സംസ്ഥാനത്ത് ഓൺലൈൻ വായ്പാ തട്ടിപ്പ് സജീവം

Web Desk
|
30 Jan 2022 3:14 AM GMT

സംസ്ഥാനത്ത് ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘങ്ങൾ വ്യാപകം. ചെറിയ തുക വായ്പ എടുത്താലും ലക്ഷങ്ങളാണ് തിരിച്ചടക്കേണ്ടി വരുന്നത്. വായ്പ തിരിച്ചടയ്ക്കാൻ വൈകിയാൽ മറ്റു ഓൺലൈൻ വായ്പാ ആപ്പുകൾ നിർദേശിക്കും. പണം തിരിച്ചടച്ചാലും കൂടുതൽ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തും. പണം തിരിച്ചടച്ചാലും ഭീഷണി തുടരും.

പാലക്കാട് പനയംപാടം സ്വദേശി അബ്ദുൽ സലാമിൽ നിന്നും തിരിച്ചുവാങ്ങിയത് ഒന്നര ലക്ഷം രൂപയാണ്. 6700 രൂപ തിരിച്ചടയ്ക്കാൻ 12 ആപ്പുകളിൽ നിന്നായി 37,375 രൂപ വായ്പ എടുക്കേണ്ടി വന്നു. വായ്പ എടുത്ത വ്യക്തിയുടെ ഫോൺ വിവരങ്ങൾ ശേഖരിച്ചാണ് ഭീഷണി . അബ്ദുൽ സലാമിന്റെ ഫോണിലെ വിവരങ്ങൾ സ്വന്തം ഫോണിലേക്ക് വാട്ട്സ് ആപ്പ് വഴി അയച്ചു. ഫോണിലുള്ള എല്ലാ നമ്പറിലേക്കും സന്ദേശങ്ങൾ അയക്കുമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തുക.

News Summary : Online loan fraud groups are active in the state

Related Tags :
Similar Posts