Kerala
വെറുപ്പിന്റെ പ്രചാരകരെ സ്നേഹം കൊണ്ട് നേരിട്ട നേതാവ്; ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ കെ.സുധാകരൻ
Kerala

'വെറുപ്പിന്റെ പ്രചാരകരെ സ്നേഹം കൊണ്ട് നേരിട്ട നേതാവ്'; ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ കെ.സുധാകരൻ

Web Desk
|
24 July 2023 11:27 AM GMT

  • കല്ലെറിഞ്ഞവരോട് പോലും ക്ഷമിച്ച നേതാവാണെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ജനപ്രതിനിധിയെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ മാറ്റിയെഴുതിയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. മനസ് തകർന്നവർക്ക് രക്ഷകനായിരുന്നു ഉമ്മൻ ചാണ്ടി. വെട്ടിപ്പിടിക്കുന്നതിനേക്കാൾ വിട്ട് കൊടുക്കുന്നതിനാണ് ഉമ്മൻ ചാണ്ടി പ്രാധാന്യം നൽകിയത്. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ കെ.പി.സി.സിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിലാണ് പരാമർശം.

വന്യമായ ആരോപണങ്ങളാണ് ഉമ്മൻ ചാണ്ടിക്ക് നേരിടേണ്ടി വന്നത്. എന്നാൽ, തരം താണ രീതിയിൽ അക്ഷേപിച്ചവരോട് പോലും അതേ രീതിയിൽ ഉമ്മൻ ചാണ്ടി പ്രതികരിച്ചില്ല. കല്ലെറിഞ്ഞവരോട് പോലും ക്ഷമിച്ച നേതാവാണെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പങ്കെടുക്കാനെത്തി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും മത സാമുദായിക നേതാക്കളും ചടങ്ങിൽ പങ്കെടുക്കുന്നു.

ഉമ്മൻചാണ്ടി അനുസ്മരണത്തിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാൻ എ.കെ ആന്റണിയും രമേശ് ചെന്നിത്തലയുമാണ് നിർദേശിച്ചത്. കെ.സുധാകരനും വി.ഡി.സതീശനും ഇതിൽ എതിർപ്പുണ്ടായിരുന്നു. ഇവർ പിന്നെ നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു.

Similar Posts