Kerala
സോണിയ ഗാന്ധിയുമായി കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്തതായി ഉമ്മൻ ചാണ്ടി
Kerala

സോണിയ ഗാന്ധിയുമായി കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്തതായി ഉമ്മൻ ചാണ്ടി

Web Desk
|
17 Nov 2021 6:03 AM GMT

സോണിയ ഗാന്ധിയെ കാണുന്നത് ആന്ധ്രയിലെ വിഷയങ്ങൾ സംസാരിക്കാനാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു

എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധിയുമായി കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്തതായി മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. വസതിയിൽ എത്തി സോണിയ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുനഃസംഘടന സംബന്ധിച്ച എല്ലാ കാര്യങ്ങളും ചർച്ച ചെയ്തു. ഉന്നയിച്ച വിഷയങ്ങൾക്ക് പരിഹാരം ഉണ്ടാകും. പാർട്ടി പ്രശ്നങ്ങൾ പാർട്ടിയിൽ തന്നെ പരിഹരിക്കും.സംഘടനാ പരമായ കാര്യങ്ങളുടെ വിശദാംശങ്ങൾ ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സോണിയ ഗാന്ധിയെ കാണുന്നത് ആന്ധ്രയിലെ വിഷയങ്ങൾ സംസാരിക്കാനാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. കേരളത്തിലെ കാര്യങ്ങൾ താരിഖ് അൻവറുമായി സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പുനഃസംഘടനയിലുള്ള അതൃപ്തി ഉമ്മൻചാണ്ടി സോണിയയോട് പറയും. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനിയുള്ള പുനഃസംഘടന നിർത്തിവയ്ക്കണമെന്ന് കൂടിക്കാഴ്ചയിൽ ആവശ്യപ്പെടും. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.പി.സി.സി, ഡി.സി.സി പുനഃസംഘടന നിർത്തിവയ്ക്കണമെന്ന് എ, ഐ ഗ്രൂപ്പുകൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടി ഡൽഹിലെത്തി സോണിയ ഗാന്ധിയെ കാണുന്നത്.

പുനഃസംഘടനയുമായി മുന്നോട്ട് പോകാനുള്ള കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്റെ തീരുമാനത്തിലുള്ള അതൃപ്തിയും ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനെ അറിയിക്കും. പാർട്ടി ദേശീയ നേതൃത്വം സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പുനഃസംഘടനയുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നാണ് എ, ഐ ഗൂപ്പുകളുടെ നിലപാട്. ഉപദേശങ്ങൾ നൽകുക മാത്രമാണ് രാഷ്ട്രീയകാര്യ സമിതിയുടെ റോൾ എന്ന പ്രതിപക്ഷ നേതാവ് വി. ഡി സതീശൻറെ പ്രസ്താവനയിലും ഉമ്മൻ ചാണ്ടി അതൃപ്തി അറിയിക്കുമെന്നാണ് സൂചന. ഡി.സി.സി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചപ്പോൾ തന്നെ വേണ്ടത്ര കൂടിയാലോചനകൾ പാർട്ടിയിൽ ഉണ്ടായില്ലെന്ന് ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു.

Similar Posts