Kerala
Oommen Chandy,vt balram, deshabhimani ,n madhavankutty facebook post

ഉമ്മന്‍ ചാണ്ടി, എന്‍. മാധവന്‍കുട്ടി, വി.ടി ബല്‍റാം

Kerala

'മാധവൻകുട്ടിയുടെ മാപ്പപേക്ഷ എഡിറ്റോറിയൽ ആക്കാന്‍ 'ദേശാഭിമാനി' തയ്യാറാവുമോ?' - വി.ടി ബല്‍റാം

Web Desk
|
18 July 2023 1:47 PM GMT

ഉമ്മന്‍ചാണ്ടിക്കെതിരെ മുന്‍പ് ഉയര്‍ന്നുവന്ന ലൈംഗികാരോപണ കേസിലെയും ചാരക്കേസിലെ കരുണാകരനെതിരായ നീക്കങ്ങളും എല്ലാം ദേശാഭിമാനി പ്രസിദ്ധീകരിച്ചത് അടിസ്ഥാനരഹിതമായിരുന്നെന്നും രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയായിരുന്നെന്നുമാണ് എൻ മാധവൻകുട്ടിയുടെ ഏറ്റുപറച്ചില്‍.

ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം മാപ്പ് പറഞ്ഞ് രംഗത്തെത്തിയ ദേശാഭിമാനി മുൻ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ എൻ മാധവൻകുട്ടിയുടെ കുറിപ്പ് കേരളത്തിന്‍റെ രാഷ്ട്രീയ ഭൂപടത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിക്കെതിരെ മുന്‍പ് ഉയര്‍ന്നുവന്ന ലൈംഗികാരോപണ കേസിലെയും ചാരക്കേസിലെ കരുണാകരനെതിരായ നീക്കങ്ങളും എല്ലാം ദേശാഭിമാനി പ്രസിദ്ധീകരിച്ചത് അടിസ്ഥാനരഹിതമായിരുന്നെന്നും രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയായിരുന്നെന്നുമാണ് എൻ മാധവൻകുട്ടിയുടെ ഏറ്റുപറച്ചില്‍.

ഈ കാര്യങ്ങളെല്ലാം തുറന്നുപറയാന്‍ ഉമ്മന്‍ചാണ്ടിയുടെ മരണംവരെ കാത്തിരുന്നു എന്നതിന് ക്ഷമിക്കുക എന്ന് പറഞ്ഞാണ് എന്‍.മാധവന്‍കുട്ടി തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

മാധവന്‍കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് ഉമ്മൻചാണ്ടിയോട് ചെയ്ത തെറ്റിന്‍റെ ഏറ്റുപറച്ചില്‍ എന്ന നിലയില്‍ ചര്‍ച്ചയായതോടെ ദേശാഭിമാനിയോട് ചോദ്യവുമായി വി.ടി ബൽറാം രംഗത്തെത്തി. എൻ മാധവൻ കുട്ടിയുടെ മാപ്പപേക്ഷ നാളെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിക്കാൻ 'ദേശാഭിമാനി' തയ്യാറാവുമോ? എന്നായിരുന്നു ബല്‍റാമിന്‍റെ ചോദ്യം.


അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിക്കുനേരേ 2013ല്‍ ഉയർന്ന ലൈം​ഗികാരോപണം അടിസ്ഥാന രഹിതമായിരുന്നെന്ന വെളിപ്പെടുത്തലുമായാണ് ദേശാഭിമാനി മുൻ കണ്‍സല്‍ട്ടിങ് എഡിറ്റർ എന്‍. മാധവൻകുട്ടി രംഗത്തെത്തിയത്. ദേശാഭിമാനിയില്‍ ഉണ്ടായിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കെതിരായി സൃഷ്ടിക്കപ്പെട്ട വാര്‍ത്തകളില്‍ മനപൂര്‍വം മൌനം പാലിക്കേണ്ടി വന്നതായും മാധവൻകുട്ടി പറയുന്നു. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു വര്‍ഷങ്ങള്‍ക്കിപ്പുറം മാധവന്‍കുട്ടിയുടെ ഏറ്റുപറച്ചില്‍. എന്‍.മാധവന്‍കുട്ടി ദേശാഭിമാനിയിൽ കൺസൾട്ടിങ്ങ് എഡിറ്ററായിരിക്കുന്ന സമയത്താണ് സോളാർ പീഡനക്കേസില്‍ ഉമ്മൻ ചാണ്ടിക്കു നേരേ ലൈം​ഗിക ആരോപണം ഉയരുന്നത്. ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്നത് അടിസ്ഥാനരഹിതമായ ആരോപണമായിരുന്നെന്നും എന്നാല്‍ പത്രത്തിന്‍റെ താക്കോല്‍ സ്ഥാനത്തായിരുന്നതുകൊണ്ട് തന്നെ മൗനം പാലിക്കേണ്ടിവന്നെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അന്ന് നല്‍കിയ ആ അധാര്‍മ്മിക പിന്തുണയെക്കുറിച്ചോര്‍ക്കുമ്പോള്‍ ലജ്ജിക്കുന്നുവെന്നും മാധവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളുണ്ട് എന്നുപറഞ്ഞാണ് മാധവൻകുട്ടി ഫേസ്ബുക് കുറിപ്പ് തുടങ്ങുന്നത്.


ഐ.എസ്.ആര്‍.ഒ ചാരക്കേസിനിടിയിലെ സംഭവത്തെക്കുറിച്ചും മാധവന്‍കുട്ടി തന്‍റെ ഫേസ്ബുക് കുറിപ്പില്‍ പ്രതിപാദിക്കുന്നുണ്ട്. ''ശൈലിമാറ്റം'', "ഐ.എസ്. ആര്‍.ഒ ചാരക്കേസ് " തുടങ്ങിയ വിഷയങ്ങളുപയോഗിച്ച് മുഖ്യമന്ത്രി കരുണാകരനെതിരെ ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിയ രാഷ്ട്രീയനീക്കങ്ങളെക്കുറിച്ച് ദേശാഭിമാനിയില്‍ എഴുതിയതും അതിന് പിന്നാലെ ഇന്ത്യന്‍ എക്സ്പ്രസ് കരുണാകരനെതിരെ ഏകപക്ഷീയമായ എഡിറ്റോറിയല്‍ എഴുതിയതുമെല്ലാം അധാര്‍മികമായിരുന്നെന്നും മാധവന്‍കുട്ടി തുറന്നുപറഞ്ഞു. അന്ന് ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു അദ്ദേഹം

Similar Posts