Kerala
ഓപ്പറേഷൻ അജയ്; ഇസ്രായേലിൽ നിന്ന് മലയാളി വിദ്യാർഥികൾ നാട്ടിലെത്തി
Kerala

ഓപ്പറേഷൻ അജയ്; ഇസ്രായേലിൽ നിന്ന് മലയാളി വിദ്യാർഥികൾ നാട്ടിലെത്തി

Web Desk
|
13 Oct 2023 9:55 AM GMT

കണ്ണൂർ, പാലക്കാട്, കൊല്ലം, തിരുവനന്തപുരം, മലപ്പുറം സ്വദേശികളാണ് തിരിച്ചെത്തിയത്

തിരുവനന്തപുരം: ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഇസ്രായേലിൽ നിന്ന് മലയാളി വിദ്യാർഥികളെ നാട്ടിലെത്തിച്ചു. കണ്ണൂർ, പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള ഓരോരുത്തരും മൂന്ന് മലപ്പുറം സ്വദേശികളുമാണ് തിരിച്ചെത്തിയ ഇന്ത്യൻ സംഘത്തിലുള്ളത്. സംഘർഷത്തിന്റെ ഭീകരത വർധിക്കും മുൻപ് നാട്ടിലെത്താൻ സാധിച്ചതിൻ്റെ ആശ്വാസമാണ് വിദ്യാർഥികൾക്ക്.

212 ഇന്ത്യക്കാരാണ് ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഇസ്രായേലിൽ നിന്ന് ഡൽഹിയിലെത്തിയത്. തെൽഅവീലിൽ നിന്ന് ഇന്നലെ 11.30ഓടെ പുറപ്പെട്ട എയർ ഇന്ത്യ എ.ഐ140 എന്ന വിമാനം പുലർച്ചെ 5.56ഓടെയാണ് ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതത്. സംഘത്തിൽ ഏഴ് മലയാളികളുണ്ട്. കൂടുതൽ ആളുകളും വിദ്യാർഥികളാണ്. സംഘത്തെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്ര ശേഖർ വിമാനത്താവളത്തിലെത്തിയിരുന്നു.

എംബസി വഴി രജസിറ്റർ ചെയ്തവർക്കാണ് ഓപ്പറേഷൻ അജയ് വഴി ഇപ്പോൾ ഇന്ത്യയിലേക്ക് എത്താൻ സാധിച്ചത്. ഇസ്രായേൽ-ഫലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും മുഴുവൻ ഇന്ത്യക്കാരും ഇസ്രായേൽ വിട്ടു പോരാൻ തയ്യാറായിട്ടില്ല. യുദ്ധം രൂക്ഷമായ സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോൾ മടങ്ങിയത്.


Similar Posts