Kerala
ലക്ഷദ്വീപിലേക്കുള്ള സംഘ് - കോർപ്പറേറ്റ് കടന്നുകയറ്റങ്ങൾക്ക് എതിരെ പാട്ട് കൊണ്ട് പ്രതിരോധം തീർത്ത് എം.ഇ.എസ് മമ്പാട് കോളേജ് വിദ്യാര്‍ഥികള്‍
Kerala

ലക്ഷദ്വീപിലേക്കുള്ള സംഘ് - കോർപ്പറേറ്റ് കടന്നുകയറ്റങ്ങൾക്ക് എതിരെ പാട്ട് കൊണ്ട് പ്രതിരോധം തീർത്ത് എം.ഇ.എസ് മമ്പാട് കോളേജ് വിദ്യാര്‍ഥികള്‍

Web Desk
|
30 May 2021 2:33 PM GMT

Opposing violence with the music 'Songs of Resistance' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ഇൻസ്റ്റഗ്രാം ലൈവിൽ ലക്ഷദ്വീപ് ഗായകൻ ഷെയ്ഖ് മുജീബ് റഹ്മാൻ ദ്വീപിന്റെ തനത് കലാരൂപമായ ഡോളി പാട്ടുമായി പങ്കുചേർന്നു

ലക്ഷദ്വീപ് സംസ്കാരത്തിലേക്കുള്ള സംഘ് - കോർപ്പറേറ്റ് കടന്നുകയറ്റങ്ങൾക്ക് എതിരെ പാട്ട് കൊണ്ട് പ്രതിരോധം തീർത്ത് ഫ്രറ്റേണിറ്റി എംഇഎസ് മമ്പാട് കോളേജ്. Opposing violence with the music 'Songs of Resistance' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ഇൻസ്റ്റഗ്രാം ലൈവിൽ ലക്ഷദ്വീപ് ഗായകൻ ഷെയ്ഖ് മുജീബ് റഹ്മാൻ ദ്വീപിന്റെ തനത് കലാരൂപമായ ഡോളി പാട്ടുമായി പങ്കുചേർന്നു. വംശീയ ഉന്മൂലനം ലക്ഷ്യംവച്ചുകൊണ്ടുള്ള അഡ്മിനിസ്ട്രേഷൻ നയങ്ങൾക്കെതിരെ ദ്വീപിന്റെ കരുത്തുറ്റ പ്രതിസ്വരമായി അദ്ദേഹം തന്നെ രചിച്ച പാട്ട് 'Songs of Resistance' ഉയർത്തിയ മുദ്രാവാക്യങ്ങൾക്ക് കൂട്ട് പിടിച്ചു.

View this post on Instagram

A post shared by ഫ്രറ്റേണിറ്റി മമ്പാട് കോളേജ് (@fraternity_mampad_college)


കേന്ദ്ര സർക്കാരിനെതിരെയുള്ള ശക്തമായ ചെറുത്തുനിൽപ്പുകൾ തുടരുന്ന ലക്ഷദ്വീപ് ജനതയോടുള്ള സാഹോദര്യ രാഷ്ട്രീയത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫ്രറ്റേണിറ്റി എം.ഇ.എസ് മമ്പാട് കോളേജ് യൂണിറ്റ് പ്രസിഡൻറ് മിൻഹാജിന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ ജസ്രി ഭാഷയിലുള്ള ഉള്ള ഗാനവുമായി ഫ്രറ്റേണിറ്റി മമ്പാട് കോളേജ് എക്സിക്യൂട്ടീവ് അംഗമായ സഹോദരി ഹരിതയും hum dekhenge എന്ന പ്രതിഷേധ പാട്ടുമായി ഗായികയും ഫ്രറ്റേണിറ്റി മമ്പാട് കോളേജ് അംഗവുമായ അമീന നൗബയും പങ്കെടുത്തു.

Related Tags :
Similar Posts