Kerala
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രതിഷേധം
Kerala

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രതിഷേധം

ijas
|
9 Jun 2022 12:07 PM GMT

സെക്രട്ടറിയേറ്റിന് മുന്നില്‍ ബിരിയാണി വെച്ചാണ് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് പലയിടത്തും അക്രമാസക്തമായി. പ്രതിഷേധവുമായി നോര്‍ത്ത് ബ്ലോക്കിലേക്ക് എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമായി. പിന്നീട് എം.സി റോഡ് ഉപരോധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൌത്ത് ഗേറ്റിലൂടെ സെക്രട്ടറിയേറ്റിലേക്ക് കയറാന്‍ ശ്രമിച്ചു. പ്രവര്‍ത്തകരെ പൊലീസ് ലാത്തി വിശീ ഓടിക്കുകയായിരുന്നു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുഹൈല്‍ ഷാജഹാന് പരിക്കേറ്റു.

സെക്രട്ടറിയേറ്റിന് മുന്നില്‍ ബിരിയാണി വെച്ചാണ് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ബിരിയാണി പാത്രത്തില്‍ പ്രതീകാത്മ സ്വര്‍ണം വെച്ചായിരുന്നു വിളമ്പിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കലക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. കൊല്ലത്തും കോട്ടയത്തും എറണാകുളത്തും കോഴിക്കോടും സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് റോഡില്‍ കുത്തിയിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

അതിനിടെ സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സര്‍ക്കാരിനെ അനുകൂലിച്ച് സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. ആര്‍.എസ്.എസിന്‍റെ ഗൂഡാലോചനയാണ് നടക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

Similar Posts