ഹലാൽ ചർച്ചകൾ അനാവശ്യം; സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളെന്ന് വി.ഡി സതീശൻ
|അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ്
ഹലാൽ ചർച്ചകൾ അനാവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഹലാൽ വിഷയത്തിലെ പ്രചാരണങ്ങൾ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂരിപക്ഷ- ന്യൂനപക്ഷ വർഗീയ സംഘടനകൾ ഇതിന് പുറകിലുണ്ട്. അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അതേസമയം, ഹലാല്‍ വിവാദം പഠിച്ചിട്ടില്ലെന്നും ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നുമായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന് വ്യക്തമാക്കിയത്.
തീവ്രവാദ ശക്തികൾ ഹോട്ടലുകളിൽ ഹലാൽ സംസ്ക്കാരം കൊണ്ടുവന്ന് മതസൗഹാർദം തകർക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ആരോപണം. നാട്ടില്‍ വേര്‍തിരിവുണ്ടാക്കാന്‍ ഹലാൽ ഹോട്ടലുകളിലൂടെ ശ്രമിക്കുന്നു. കേരളത്തിൽ ഇനി ഹലാല്‍ ഭക്ഷണമാണ് വരാന്‍ പോകുന്നത്. അവിടെ മൊയ്ലാര്‍മാര്‍ തുപ്പുന്നതാണ് ഹലാല്‍ ഭക്ഷണം. ഇത് കഴിക്കേണ്ടവര്‍ക്ക് കഴിക്കാമെന്നും ആളുകള്‍ക്കിടയില്‍ വിഭജനമുണ്ടാക്കാനാണ് ഹലാല്‍ ഹോട്ടല്‍ സങ്കല്‍പ്പമെന്നുമായിരുന്നു സുരേന്ദ്രന്റെ വാദം.
എന്നാല്‍ പാര്‍ട്ടി നിലപാടിനെ തള്ളിക്കൊണ്ടായിരുന്നു ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയത്. ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്നാണ് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചത്.
Opposition leader VD Satheesan has said that halal talks are unnecessary. VD Satheesan clarified that the campaigns on the issue are aimed at creating division in the society.