ലൈഫ് എന്നാൽ കാത്തിരിപ്പെന്ന് പ്രതിപക്ഷം; കണക്കുകൾ നിരത്തി മന്ത്രിയുടെ മറുപടി
|കോൺഗ്രസ് നിർമിച്ച് നൽകിയ 1000 വീടുകളുടെ ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിക്കാമോയെന്നും മന്ത്രി വെല്ലുവിളിച്ചു
തിരുവനന്തപുരം: ഭവനരഹിതർക്ക് വീട് നൽകുന്ന ലൈഫ് പദ്ധതിയിൽ സർക്കാറിന് പുരോഗതി കൈവരിക്കാനായില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ. കേരളത്തിൽ ലൈഫ് എന്നാൽ കാത്തിരിപ്പാണെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പി.കെ ബഷീർ വിമർശിച്ചു .
ലൈഫ് പദ്ധതി അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാറുമായി ഗൂഢാലോചന നടത്തിയവരാണ് യു.ഡി.എഫ് എന്ന് തദ്ദേശ മന്ത്രി എം.ബി രാജേഷ് മറുപടി നൽകി. ഫീൽഡ് പഠനം നടത്തിയാണ് അർഹരായ ആളുകളെ കണ്ടെത്തുന്നത്.1,02542 പേരെ ആണ് അർഹരായി കണ്ടെത്തിയത്. പ്രതിപക്ഷം യാഥാർത്ഥ്യം അംഗീകരിക്കുന്നില്ല.2020 ൽ പുതിയ ലിസ്റ്റ് ക്ഷണിച്ചു.3,23,000 പേർക്ക് വീട് വെച്ച് കൊടുത്തു.54,529 വീടുകൾ ഇപ്പൊൾ നിർമാണം നടക്കുന്നു.50,000 വീടുകൾക്ക് കൂടി കൊടുക്കാൻ പണം ലൈഫ് മിഷൻ്റെ കൈവശം ഉണ്ടെന്നും മന്ത്രി പറഞ്ഞു
സ്ഥാപനങ്ങൾക്ക് മേൽ അധിക സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുകയും ലൈഫ് ഉപഭോക്താക്കളെ കണ്ടെത്താനുള്ള അവകാശം അവരിൽനിന്ന് കവരുകയും ചെയ്യുകയാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ പി.കെ ബഷീർ ആരോപിച്ചു. അതേസമയം കോൺഗ്രസ് നിർമിച്ച് നൽകിയ 1000 വീടുകളുടെ ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിക്കാമോയെന്നും മന്ത്രി വെല്ലുവിളിച്ചു. വിലാസം സഹിതം പട്ടിക മന്ത്രിക്ക് കൈമാറാൻ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മറുപടി നൽകി. അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. ഇതോടംെ പ്രതിപക്ഷം സഭ വിട്ടിറങ്ങി