Kerala
ernakulam angamaly archdiocese news,Holy Mass row,Row over unified mass in Kerala,എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലെ പള്ളികളിൽ ഇന്ന് ഏകീകൃത കുർബാന നടപ്പിലാക്കും,ഏകീകൃത കുർബാന,എറണാകുളം അങ്കമാലി അതിരൂപത
Kerala

വത്തിക്കാൻ പ്രതിനിധിയുടെ അന്ത്യശാസനം; എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലെ പള്ളികളിൽ ഇന്ന് ഏകീകൃത കുർബാന നടപ്പിലാക്കും

Web Desk
|
20 Aug 2023 1:06 AM GMT

സംഘർഷ സാധ്യത കണക്കിലെടുത്ത് പള്ളികളിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുളള പള്ളികളിൽ ഇന്ന് ഏകീകൃത കുർബാന നടപ്പിലാക്കും. കുർബാന വിഷയത്തിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ വത്തിക്കാൻ പ്രതിനിധിയുടെ അന്ത്യശാസനയുടെ അടിസ്ഥാനത്തിലാണ് ഏകീകൃത കുർബാന അർപ്പിക്കുന്നത്.

ഏകീകൃത കുർബാന അർപ്പിക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുളള വൈദികർക്ക് ആർച്ച് ബിഷപ്പ് സിറിൽ വാസിലാണ് കത്തയച്ചത് എല്ലാവർക്കും നിർദേശം ലഭിച്ചെന്ന് ഉറപ്പിക്കാനാണ് രജിസ്ട്രേഡ് തപാലിൽ കത്ത് അയച്ചിരിക്കുന്നത്.

പള്ളികളിൽ ഏകീകൃത കുർബാന നടപ്പിലാക്കിയാൽ തടയുമെന്ന് ഒരു വിഭാഗം വൈദികരും വിശ്വാസികളും അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് പള്ളികളിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.


Related Tags :
Similar Posts