Kerala
അവയവ മാറ്റ ശസ്ത്രക്രിയകൾക്ക് ബൃഹദ്സ്ഥാപനം ആരംഭിക്കും: മുഖ്യമന്ത്രി
Kerala

അവയവ മാറ്റ ശസ്ത്രക്രിയകൾക്ക് ബൃഹദ്സ്ഥാപനം ആരംഭിക്കും: മുഖ്യമന്ത്രി

Web Desk
|
16 Aug 2022 1:23 PM GMT

പണം ഇല്ലാത്തത്‌കൊണ്ട് ആർക്കും ചികിത്സ ലഭിക്കാതിരിക്കില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവമാറ്റ ശസ്ത്രക്രിയകൾക്ക് ബൃഹദ്സ്ഥാപനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ നടപടികൾ ആരംഭിച്ചതായും രാജ്യത്തെ ആദ്യ സംരംഭമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം

പണം ഇല്ലാത്തത്‌കൊണ്ട് ആർക്കും ചികിത്സ ലഭിക്കാതിരിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. രോഗിക്ക് അപകടം സംഭവിച്ചാൽ ആശുപത്രിയിൽ അക്രമം നടത്തുന്ന പ്രവണത ഒറ്റപ്പെട്ടത് ആണെങ്കിലും അത് കൂടി വരുന്നുണ്ട്. ഇത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും കയ്യേറ്റം ചെയ്യുന്നവർക്ക് മുഖ്യമന്ത്രി താക്കീതു നൽകി. അർപ്പിതമായ ദൗത്യം ഉത്തരവാദിത്തത്തോടെ നിർവഹിക്കാൻ ഒരോരുത്തരും സന്നദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. രോഗികളുടെ പരിശോധനകളിൽ നോട്ടപ്പിശക് ഉണ്ടായാൽ വലിയ അപകടമുണ്ടാകുമെന്നും പിന്നീട് കുറ്റബോധം തോന്നിയിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.

''സംസ്ഥാനം നേരിടുന്ന പ്രധാന പ്രതിസന്ധി ഖജനാവിന് വേണ്ടത്ര ശേഷി ഇല്ലായെന്നതാണ്, ഇത് പരിഹരിക്കാനാണ് കിഫ്ബി വഴി പദ്ധതി നടപ്പാക്കി തുടങ്ങിയത്. ഇതിനെ മലർപൊടിക്കാരന്റെ സ്വപ്‌നമാണെന്ന് ചിലർ പറഞ്ഞു. ആളുകളെ പറ്റിക്കാനാണ് കിഫ്ബി എന്ന് ചില പ്രമുഖർ പറഞ്ഞു പരത്തി. എന്നാൽ അതേ കിഫ്ബിയിൽ നിന്നാണ് 62000 കോടിയുടെ വികസന പദ്ധതിയുണ്ടായത്''- മുഖ്യമന്ത്രി വിശദമാക്കി.

Similar Posts