Kerala
an shamseer

എ.എന്‍ ഷംസീര്‍

Kerala

എം.എൽ.എമാർക്കുള്ള പരിശീലനത്തിൽ പങ്കെടുക്കാത്തവരെ വിമര്‍ശിച്ച് സ്പീക്കര്‍

Web Desk
|
19 Sep 2023 8:19 AM GMT

നിയമസഭ സെക്രട്ടറിയേറ്റ് തീരുമാനിച്ച പ്രകാരമാണ് സാമാജികർക്കായി രണ്ട് ദിവസത്തെ പരിശീലന ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്

തിരുവനന്തപുരം: നിയമസഭയിൽ ശരിയല്ലാത്തത് വിളിച്ചു പറയുന്നത് അവകാശമാണെന്ന് ധരിക്കുന്നവർ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ സാമാജികർക്കുള്ള ഓറിയന്‍റേഷൻ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഏത് ഘട്ടത്തിലും സീമ ലംഘിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിശീലന ക്ലാസിൽ വരാത്ത സാമാജികരെ സ്പീക്കർ എ.എൻ ഷംസീർ വിമർശിച്ചു.

നിയമസഭ സെക്രട്ടറിയേറ്റ് തീരുമാനിച്ച പ്രകാരമാണ് സാമാജികർക്കായി രണ്ട് ദിവസത്തെ പരിശീലന ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. സഭയിലെ നടപടിക്രമവും പെരുമാറ്റ രീതികളും അടക്കം വിദഗ്ധരായവർ പരിശീലന ക്ലാസിലൂടെ വിശദീകരിക്കും. സഭയുടെ അന്തസ് കെടുത്തുന്ന തരത്തിലാകരുത് സാമാജികരുടെ പ്രവർത്തനമെന്ന് ക്ലാസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഭ നടപടികൾക്ക് ചേർന്ന രീതിയിൽ തന്നെയാണോ ചില കാര്യങ്ങൾ ഉയർന്നുവരുന്നതെന്ന് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.

നിയമസഭാ അംഗങ്ങൾക്ക് ധാരണക്കുറവുണ്ടെന്ന് സ്പീക്കർ പറഞ്ഞു. സഭയിൽ എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കേണ്ടിയിരിക്കുന്നു. പ്രതിപക്ഷ നേതാവും പരിശീലന സെഷന്‍റെ ഭാഗമായി സാമാജികർക്ക് ക്ലാസ് എടുത്തു.



Similar Posts