Kerala
Orthodox church to protest Kerala move for law to end feud,Orthodox church,Kerala move for law to end feud, Breaking News Malayalam, Latest News, Mediaoneonline,സഭാ തർക്കം പരിഹരിക്കൻ നിയമനിർമ്മാണം,പ്രതിഷേധം ശക്തമാക്കി ഓർത്തഡോക്‌സ് സഭ
Kerala

സഭാ തർക്കം പരിഹരിക്കൻ നിയമനിർമ്മാണം; പ്രതിഷേധം ശക്തമാക്കി ഓർത്തഡോക്‌സ് സഭ

Web Desk
|
12 March 2023 1:44 AM GMT

ഇന്ന് പള്ളികളിൽ പ്രതിഷേധ ദിനം ആചരിക്കും

കോട്ടയം: സഭാ തർക്കം പരിഹരിക്കൻ നിയമനിർമ്മാണം നടത്താനുള്ള നീക്കത്തിനെതിരെ ഓർത്തഡോക്‌സ് സഭ പ്രതിഷേധം ശക്തമാക്കുന്നു . ഇന്ന് പള്ളികളിൽ പ്രതിഷേധ ദിനം ആചരിക്കും. തിങ്കളാഴ്ച തിരുവനന്തപുരത്ത് പ്രാർത്ഥനാ യജ്ഞവും നടക്കും. അതേസമയം, യാക്കോബായ വിഭാഗം സർക്കാരിനെ പിന്തുണച്ച് ഇന്ന് പള്ളികളിൽ പ്രമേയം അവതരിപ്പിക്കും.

ഇടത് മുന്നണിയിൽ ബില്ല് ചർച്ച ചെയ്തതോടെയാണ് വിഷയം വീണ്ടും സജീവ ചർച്ചയായത്. കോട്ടയത്ത് എത്തിയ എം വി ഗോവിന്ദനെ നേരിട്ട് കണ്ട് ഓർത്തഡോക്‌സ് സഭ നേതൃത്വം ആശങ്ക അറിയിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി വിധി പരിഗണിച്ചാണ് ഇടതുമുന്നണി വിഷയം ചർച്ച ചെയ്തതെന്നും സർക്കാർ ആലോചിച്ച് തീരുമാനമെടുക്കുമെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞത്.

യാക്കോബായ-ഓർത്തഡോക്‌സ് സഭാ തർക്കം പരിഹരിക്കാൻ നിയമനിർമാണം നടത്താനുള്ള നിയമത്തിന്റെ കരടിന് ഇടതുമുന്നണി അംഗീകാരം നൽകിയിരുന്നു. സുപ്രിംകോടതി വിധിക്ക് എതിരാകാതെ ഇരുവിഭാഗത്തിനും ആരാധനാ സ്വാതന്ത്ര്യം നൽകുന്നതാണ് ബിൽ.

ഏറെക്കാലമായി നിലനിൽക്കുന്നതാണ് യാക്കോബായ-ഓർത്തഡോക്‌സ് സഭാ തർക്കം. ഇത് പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലടക്കം ചർച്ച നടത്തിയിരുന്നു. ഇതിനൊടുവിലാണ് നിയമനിർമാണത്തിലേക്ക് കടക്കാൻ സർക്കാർ തീരുമാനിച്ചത്. പള്ളികളുടെ ഉടമസ്ഥാവകാശം ഓർത്തഡോക്‌സ് വിഭാഗത്തിന് നൽകി യാക്കോബായ വിഭാഗത്തിന് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്ന രീതിയിലാണ് നിയമനിർമാണം നടത്തുന്നത്.




Similar Posts