Kerala
Kerala
നീർനായപ്പേടിയിൽ ആലപ്പുഴ തലവടി നിവാസികൾ; രണ്ടു മാസത്തിനിടെ കടിയേറ്റത് 15 പേര്‍ക്ക്
|21 Feb 2023 1:41 AM GMT
പരാതിക്ക് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി
ആലപ്പുഴ: നീർനായ ആക്രമണത്തിന്‍റെ ഭീതിയിലാണ് ആലപ്പുഴ തലവടി നിവാസികൾ. കഴിഞ്ഞ രണ്ടുമാസത്തിനിടെ പമ്പയാറിലിറങ്ങിയ പതിനഞ്ചു പേർക്ക് കടിയേറ്റു. പരാതിക്ക് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.
വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ നീർനായകളാണ് തലവടിക്കാർക്ക് ഭീഷണിയായിരിക്കുന്നത്. കടവിലിറങ്ങിയ പലർക്കും കടിയേറ്റത് അപ്രതീക്ഷിതമായി. ശല്യം രൂക്ഷമായതോടെ നാട്ടുകാരിപ്പോൾ കടവിലിറങ്ങാറേയില്ല. വേനൽ കടുക്കുമ്പോൾ പ്രധാന ജലസ്രോതസാണ് പമ്പയാർ. നീർനായ ശല്യം രൂക്ഷമായതോടെ ആശങ്കയിലാണ് പ്രദേശവാസികൾ. പ്രശ്നപരിഹാരത്തിന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പക്ഷേ നീർനായയെ എങ്ങനെ തുരത്തുമെന്നതിൽ ഉദ്യോഗസ്ഥർക്കും വ്യക്തതയില്ല.
വെള്ളത്തിലിറങ്ങരുതെന്നാണ് ഉദ്യോഗസ്ഥരുടെ നിർദേശം. നീർനായയുടെ കടിയേറ്റാൽ അടിയന്തരചികിത്സ തേടാൻ ആരോഗ്യവകുപ്പും നിർദേശം നൽകിയിട്ടുണ്ട്.