Kerala
കാസർകോട് ജില്ലയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷം
Kerala

കാസർകോട് ജില്ലയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷം

Web Desk
|
10 May 2021 8:58 AM GMT

മംഗളൂരുവിൽ നിന്ന് ഓക്‌സിജൻ നൽകേണ്ടന്നെന്ന് മംഗളൂരു ജില്ലാ ഭരണകൂടം തീരുമാനിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

കാസർകോട് ജില്ലയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷം. വിവിധ ആശുപത്രികളിലും ആംബുലൻസുകളിലും ഓക്‌സിജൻ തീരുന്ന സ്ഥിതിയാണ്.ഒരു ആഴ്ചയായി ജില്ലയിൽ ഓക്‌സിജൻ കിട്ടാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടായിരുന്നു. മംഗളൂരുവിൽ നിന്ന് ഓക്‌സിജൻ നൽകേണ്ടന്നെന്ന് മംഗളൂരു ജില്ലാ ഭരണകൂടം തീരുമാനിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പ്രതിസന്ധി പരിഹരിക്കാൻ കണ്ണൂരിൽ നിന്ന് ഇന്നലെവരെ ഓക്‌സിജൻ എത്തിച്ചിരുന്നു.

അതും ഇന്ന് നിർത്തിവച്ചതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി. കാസർകോട് കിംസ് ആശുപത്രിയിൽ നിലവിൽ ഓക്‌സിജൻ ആവശ്യമായ എട്ട് കോവിഡ് രോഗികളുണ്ട്. ഇവിടത്തെ ഓക്‌സിജൻ ക്ഷാമം താത്ക്കാലികമായി പരിഹരിക്കാൻ കണ്ണൂരിൽ നിന്ന് 15 സിലിണ്ടറുകൾ കിംസ് സൺറൈസ് ആശുപത്രിയിലെത്തിക്കും.

ഇ.കെ. നായനാർ സഹകരണ ആശുപത്രിയിലും ഓക്‌സിജൻ ക്ഷാമമുണ്ട്. ഇവിടെ 12 കോവിഡ് രോഗികൾക്കാണ് ഓക്‌സിജൻ ആവശ്യമുള്ളത്. വിവിധ സ്വകാര്യ ആശുപത്രികളിലേയും ഓക്സിജന്‍റെ അളവ് അപകടകരമായ നിലയിലാണ്. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇന്ന് വൈകുന്നേരത്തോടു കൂട് ജില്ലയിലെ ഒട്ടുമിക്ക ആംബുലൻസുകളിൽ സൂക്ഷിച്ചിരിക്കുന്ന ഓക്‌സിജനും തീരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Similar Posts