Kerala
Kerala
ആർ.എസ്.എസുകാർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നീതി കിട്ടിയില്ല; സർക്കാർ അപ്പീൽ പോകണം: പി. ജയരാജൻ
|29 Feb 2024 1:03 PM GMT
പി. ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതി ചിരിക്കണ്ടോത്ത് പ്രശാന്തിനെ മാത്രമാണ് ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
കണ്ണൂർ: ആർ.എസ്.എസുകാർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തനിക്ക് നീതി ലഭിച്ചില്ലെന്ന് സി.പി.എം നേതാവ് പി. ജയരാജൻ. വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണം. സുപ്രിംകോടതിയിൽ ഹരജി നൽകുന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി. ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതി ചിരിക്കണ്ടോത്ത് പ്രശാന്തിനെ മാത്രമാണ് ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിൽ അഞ്ചുപേരെ വെറുതെവിടുകയും മൂന്നുപേരെ വെറുതെവിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു.
1999 ആഗസ്റ്റ് 25ന് തിരുവോണ നാളിലാണ് പി. ജയരാജനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ആർ.എസ്.എസ് ജില്ലാ കാര്യവാഹക് കണിച്ചേരി അജി ഉൾപ്പെടെ ആറുപേരെ വിചാരണക്കോടതി 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു.