Kerala
p mujeeb rahman jamaat kerala amir
Kerala

പി മുജീബ് റഹ്‌മാൻ ജമാഅത്തെ ഇസ്‍ലാമി കേരള അമീർ

Web Desk
|
10 May 2023 8:10 AM GMT

ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനുമായ മുജീബ് റഹ്‌മാൻ 2015 മുതൽ സംഘടനയുടെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു.

കോഴിക്കോട്: ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള അമീറായി പി മുജീബ്റഹ്‌മാൻ നിയമിതനായി. സംസ്ഥാനത്തെ ജമാഅത്തെ ഇസ്‍ലാമി അംഗങ്ങളുടെ അഭിപ്രായം പരിഗണിച്ച് അഖിലേന്ത്യാ അമീർ സയ്യിദ് സാദാത്തുല്ലാ ഹുസൈനിയാണ് മുജീബ് റഹ്‌മാനെ സംസ്ഥാന അമീറായി പ്രഖ്യാപിച്ചത്.

മുജീബ് റഹ്‌മാൻ ഇസ്‍ലാമിക പണ്ഡിതനും പ്രഭാഷകനും മികച്ച സംഘാടകനുമാണ്. 2015 മുതൽ സംഘടനയുടെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു. 2011 - 15 കാലയളവിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2011 മുതൽ കേന്ദ്ര പ്രതിനിധി സഭ, സംസ്ഥാന കൂടിയാലോചനാ സമിതി എന്നിവയിൽ അംഗമാണ്.

ശാന്തപുരം ഇസ്ലാമിയ കോളജിൽ നിന്നും പഠനം പൂർത്തിയാക്കിയ മുജീബ്റഹ്‌മാൻ എസ്.ഐ.ഒവിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്. എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. രണ്ട് തവണ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റായിട്ടുണ്ട്.

പരേതനായ പി മുഹമ്മദിന്റെയും ഫാത്തിമ സുഹ്റയുടെയും മകനായി 1972 മാർച്ച് അഞ്ചിനാണ് പി മുജീബ്റഹ്‌മാൻ ജനിച്ചത്. മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയാണ്. പെരിന്തൽമണ്ണ പൂപ്പലം സ്വദേശി സി ടി ജസീലയാണ് ഭാര്യ. മക്കൾ: അമൽ റഹ്‌മാൻ, അമാന വർദ്ദ, അഷ്ഫാഖ് അഹ്‌മദ്, അമീന അഫ്രിൻ.

Similar Posts