Kerala
സംസ്ഥാനത്ത് വിവാഹപൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി
Kerala

സംസ്ഥാനത്ത് വിവാഹപൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി

Web Desk
|
24 Oct 2021 7:52 AM GMT

വനിതാ കമ്മീഷനെ ശക്തിപ്പെടുത്താന്‍ ‍ നിയമം ഭേദഗതി ചെയ്യണം. സ്കൂളില്‍ ലൈംഗിക വിദ്യാഭ്യാസം വേണമെന്നും സതീദേവി പറഞ്ഞു.

സംസ്ഥാനത്ത് വിവാഹ പൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി. വനിതാ കമ്മീഷനെ ശക്തിപ്പെടുത്താന്‍ ‍ നിയമം ഭേദഗതി ചെയ്യണം. സ്കൂളില്‍ ലൈംഗിക വിദ്യാഭ്യാസം വേണമെന്നും സതീദേവി പറഞ്ഞു. മീഡിയവണ്‍ എഡിറ്റോറിയലിലായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രതികരണം.

വിവാഹാനന്തര പ്രശ്നങ്ങള്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ വിവാഹ പൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമായി നടപ്പാക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു. സ്ത്രീപീഡനങ്ങള്‍ക്കെതിരെ വനിതാ കമ്മിഷന്‍ കേസെടുത്താല്‍ ശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ നിയമ ഭേദഗതി വേണം. സ്കൂള്‍ തലത്തില്‍ ലൈംഗിക വിദ്യാഭ്യാസം വേണം. അജ്ഞത മൂലമാണ് ചിലര്‍ എതിര്‍ക്കുന്നതെന്നും പി സതീദേവി പറഞ്ഞു.


Similar Posts