'ഗോപാലേട്ടന്റെ പശുവും ആമിനത്താത്തയുടെ കോഴിയും': വെറുതെയങ്ങ് ജയിച്ചതല്ലെന്ന് പി വി അന്‍വര്‍
|പി കെ അബ്ദുറബ്ബിന് മറുപടിയുമായി പി വി അന്‍വര്‍ എംഎല്‍എ
എസ്എസ്എല്‍സി റെക്കോര്‍ഡ് വിജയ ശതമാനത്തെ കുറിച്ചുള്ള മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ പ്രതികരണത്തിന് മറുപടിയുമായി പി വി അന്‍വര്‍ എംഎല്‍എ. ഇത്തവണ എസ്എസ്എല്‍സി വിജയ ശതമാനം പുറത്തുവന്നപ്പോള്‍ ഗോപാലേട്ടന്റെ പശുവോ ആമിനത്താത്തയുടെ പൂവൻ കോഴിയോ സ്കൂളിന്റെ ഓട് മാറ്റാൻ വന്ന ബംഗാളിയോ ഇല്ലെന്നും റിസൾട്ട് പ്രഖ്യാപിച്ചത് താനല്ലാത്തത് കൊണ്ടാണ് ഇജ്ജാതി ട്രോളുകളൊന്നുമില്ലാത്തതെന്നുമാണ് അബ്ദുറബ്ബ് പറഞ്ഞത്. ഇതിന് മറുപടിയുമായാണ് പി വി അന്‍വര്‍ രംഗത്തെത്തിയത്.
അബ്ദുറബ്ബ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് വിദ്യാര്‍ഥികള്‍ക്ക് പുസ്തകം പോലും സമയത്ത് കിട്ടിയിരുന്നില്ലെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് അവര്‍ ജയിച്ചതെന്നും പി വി അന്‍വര്‍ മറുപടി നല്കി.
പി വി അന്‍വറിന്റെ കുറിപ്പ്
"ഗോപാലേട്ടന്റെ പശുവും ആമിനത്താത്തയുടെ കോഴിയും"
വെറുതെ അങ്ങ് ജയിച്ചതല്ല.!!
പുസ്തകം പോലും സമയത്ത്
കിട്ടാത്ത കാലം.!!
പരീക്ഷയ്ക്കും മുൻപ് ക്രൂരനായ
ഓണം നേരത്തെ എത്തിയിരുന്ന
കാലം.!!
എന്നിട്ടും ഒരുപാട് കഷ്ടപ്പെട്ട് ജയിച്ചവരാണവർ.!!
അത് തന്നെയാണ് അവരുടെ
വിജയത്തിന്റെ സൗന്ദര്യവും.!!
*പി കെ.അപ്പുകുട്ടൻ റോക്സ്
ഗോപാലേട്ടന്റെ പശുവും ആമിനത്താത്തയുടെ കോഴിയും
2015ല്‍ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്ത് എസ്എസ്എല്‍സി പരീക്ഷയില്‍ 97.99 ശതമാനം വിജയമുണ്ടായപ്പോള്‍ ഇടത് അനുകൂലികള്‍ സമൂഹ മാധ്യമങ്ങളില്‍ പരിഹസിക്കുകയുണ്ടായി. ഗോപാലേട്ടന്റെ പശുവും ആമിനത്താത്തയുടെ കോഴിയും വരെ അബ്ദുറബ്ബിന്റെ കാലത്ത് ജയിച്ചുവെന്നായിരുന്നു വിമര്‍ശനം. എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് അബ്ദുറബ്ബ് ഇക്കാര്യം ഓര്‍മിപ്പിച്ച് ഫേസ് ബുക്കില്‍ കുറിപ്പിട്ടത്. വിജയ ശതമാനം കൂടിയത് മന്ത്രിയുടെ കഴിവു കേടല്ല, വിദ്യാർഥികളുടെ മിടുക്കു കൊണ്ടാണ്. നിങ്ങളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ല. ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാർഥികൾക്കും അഭിനന്ദനങ്ങൾ എന്നും അബ്ദുറബ്ബ് കുറിച്ചു.
അബ്ദുറബ്ബിന്റെ കുറിപ്പ്
എസ്എസ്എല്‍സി വിജയശതമാനം 99.47
ഗോപാലേട്ടന്റെ പശുവില്ല,
ആമിനത്താത്തയുടെ പൂവൻ കോഴിയില്ല,
സ്കൂളിന്റെ ഓട് മാറ്റാൻ വന്ന ബംഗാളിയുമില്ല.
റിസൾട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട്
ഇജ്ജാതി ട്രോളുകളൊന്നുമില്ല.
2011 ൽ എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് 91.37 ആയിരുന്നു വിജയശതമാനം. പിന്നീട് ഞാൻ മന്ത്രിയായിരുന്ന കാലത്തും എസ്എസ്എല്‍സി വിജയശതമാനം കൂടിക്കൂടി വന്നു.
2012 ൽ 93.64%
2013 ൽ 94.17%
2014 ൽ 95.47 %
2015 ൽ 97.99%
2016 ൽ 96.59%
യുഡിഎഫിന്റെ കാലത്താണെങ്കിൽ വിജയ ശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക.. ഇതൊക്കെയാണ് ഇടത് സൈബർ പോരാളികളുടെ സ്ഥിരം പണി. 2016 മുതൽ പ്രൊഫസർ രവീന്ദ്രനാഥ് മന്ത്രിയായ ശേഷമുള്ള വിജയശതമാനവും ഉയരത്തിൽ തന്നെയായിരുന്നു.
2017 ൽ 95.98%
2018 ൽ 97.84%
2019 ൽ 98.11%
2020 ൽ 98.82%
ഇപ്പോഴിതാ 2021 ൽ 99.47% പേരും എസ്എസ്എല്‍സിക്ക് ഉപരിപഠന യോഗ്യത നേടിയിരിക്കുന്നു. വിജയ ശതമാനം കൂടിയത് മന്ത്രിയുടെ കഴിവു കേടല്ല, വിദ്യാർത്ഥികളെ, നിങ്ങളുടെ മിടുക്കു കൊണ്ടാണ്. നിങ്ങളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ല. ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.