Kerala
Kerala
മൂന്നാറിലെ ജനവാസ മേഖലയിൽ പടയപ്പയും കാട്ടുപോത്തും; കൃഷി നശിപ്പിച്ചു, ഭീതിയോടെ നാട്ടുകാര്‍
|14 Aug 2024 3:28 AM GMT
ആനയെ തുരത്താത്തതിൽ വനം വകുപ്പിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു
ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിൽ പടയപ്പയിറങ്ങി. ചിറ്റുവാരൈ സൗത്ത് ഡിവിഷനിലാണ് കാട്ടാന ഇറങ്ങിയത്. ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. ആനയെ തുരത്താത്തതിൽ വനം വകുപ്പിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു.
ഇടുക്കി പീരുമേട്ടിലെ ജനവാസ മേഖലയിലും കാട്ടാനയിറങ്ങി. പെരുവന്താനത്തിന് സമീപം അമലഗിരിയിൽ വീടിന് മുന്നിലും കാട്ടാന എത്തി. അമലഗിരി സ്വദേശി എലിയമ്മയുടെ വീട്ടുമുറ്റത്താണ് ആനയെത്തിയത്. രാത്രി ആനയെത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.
അതിനിടെ ഭീതി പടര്‍ത്തി കാട്ടുപോത്തുമിറങ്ങിയിട്ടുണ്ട്. നല്ലതണ്ണി എസ്റ്റേറ്റിലാണ് കാട്ടുപോത്തെത്തിയത്. ലയങ്ങൾക്ക് സമീപത്തെത്തിയ കാട്ടുപോത്ത് നാശനഷ്ടങ്ങളുണ്ടാക്കി. രാത്രിയും പകലും കാട്ടുപോത്തുകളുടെ ശല്യമുണ്ടെന്നും വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.