Kerala
![padayappa elephant,elephant attack, Padayappa elephant attack in Munnar,പടയപ്പ ആന,പടയപ്പ വീണ്ടും മൂന്നാറില്‍,മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം,പടയപ്പ റേഷന്‍കട തകര്‍ത്തു padayappa elephant,elephant attack, Padayappa elephant attack in Munnar,പടയപ്പ ആന,പടയപ്പ വീണ്ടും മൂന്നാറില്‍,മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം,പടയപ്പ റേഷന്‍കട തകര്‍ത്തു](https://www.mediaoneonline.com/h-upload/2023/09/24/1389960-elephnt.webp)
Kerala
മൂന്നാറിൽ വീണ്ടും 'പടയപ്പ'യുടെ ആക്രമണം; റേഷൻ കട ഭാഗികമായി തകർത്തു
![](/images/authorplaceholder.jpg?type=1&v=2)
24 Sep 2023 3:52 PM GMT
ആനയെ കാട്ടിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം. സൈലന്‍റ് വാലി എസ്റ്റേറ്റിലെത്തിയ കാട്ടാന റേഷൻ കട ഭാഗികമായി തകർത്തു. കഴിഞ്ഞ മൂന്ന് ദിവസമായി സൈലൻറ് വാലി എസ്റ്റേറ്റിലാണ് പടയപ്പയുള്ളത്. കാർഷിക വിളകൾ നശിപ്പിച്ച പടയപ്പ രണ്ടാം ഡിവിഷനിലെ റേഷൻ കടയും തകർത്തു. കടക്ക് ചുറ്റും നിർമിച്ച ട്രഞ്ച് മറികടന്നാണ് ആനയെത്തിയത്.
കഴിഞ്ഞ ദിവസം ലാക്കാട് എസ്റ്റേറ്റിലെ റേഷൻ കടയും പടയപ്പ തകർത്തിരുന്നു. ആളുകളെ ഉപദ്രവിച്ചിട്ടില്ലെങ്കിലും ആന അക്രമാസക്തനാകുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജനവാസ മേഖലയിലെത്തുന്ന കാട്ടുകൊമ്പനെ കാട് കയറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനം വകുപ്പ് ഫലപ്രദമായ ഇടപെടൽ നടത്തുന്നില്ലെന്നും പരാതിയുണ്ട്.