Kerala
മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി; മറയൂർ പാതയിലെ വഴിയോരക്കട തകർത്തു
Kerala

മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി; മറയൂർ പാതയിലെ വഴിയോരക്കട തകർത്തു

Web Desk
|
28 Feb 2024 9:47 AM GMT

തലയാറിന് സമീപത്തെത്തിയ കാട്ടാന മറയൂർ പാതയിലെ വഴിയോരക്കടയാണ് തകർത്തത്

ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി. തലയാറിന് സമീപത്തെത്തിയ കാട്ടാന മറയൂർ പാതയിലെ വഴിയോരക്കട തകർത്തു. ഇതിനോട് ചേർന്ന തോട്ടംമേഖലയിൽ പടയപ്പ തമ്പടിച്ചിരിക്കുകയാണ്. നാട്ടുകാരാണ് റോഡരികിൽ നിന്നും പടയപ്പയെ തുരത്തിയത്. പടയപ്പയുടെ സ്വഭാവത്തില്‍ അടുത്തിടെ മാറ്റം പ്രകടമായിരുന്നു. അക്രമസ്വഭാവം കാണിക്കുന്നതാണ് നാട്ടുകാരെ പേടിപ്പെടുത്തുന്നത്.

മൂന്നാറിലെ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഡീന്‍ കുര്യാക്കോസ് എംപി നിരാഹാര സമരം നടത്തിയിരുന്നു. പടയപ്പ ഉള്‍പ്പെടെ അക്രമകാരികളായ കാട്ടാനകളെ പിടിച്ചു സ്ഥലം മാറ്റുക, ആര്‍ആര്‍ടി സംഘത്തെ വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

അതിനിടെ, വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ വനംമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോ​ഗത്തിൽ തീരുമാനമായിരുന്നു. അതേസമയം ഡീൻ കുര്യാക്കോസ് എംപിയുടെ സമരത്തിനെതിരെ സിപിഎം രംഗത്തെത്തിയിരുന്നു. സമരം രാഷ്ട്രീയ താൽപ്പര്യത്തോടെയെന്നായിരുന്നു സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വ‍ർഗീസിന്റെ പ്രതികരണം.

Related Tags :
Similar Posts