Kerala
മഴയില്‍ ദുരിതത്തിലായി ആലുവയിലെ നെല്‍ കര്‍ഷകര്‍; വിളവെടുപ്പ് മുടങ്ങി
Kerala

മഴയില്‍ ദുരിതത്തിലായി ആലുവയിലെ നെല്‍ കര്‍ഷകര്‍; വിളവെടുപ്പ് മുടങ്ങി

Web Desk
|
20 May 2022 2:21 AM GMT

നെല്ല് സംഭരിക്കുന്നതിന് സപ്ലൈകോ എത്താൻ വൈകുന്നതും കർഷകർക്ക് ഇരുട്ടടിയാകുന്നു

കൊച്ചി: മഴയെ തുടർന്ന് ആലുവ കരുമാലൂർ പഞ്ചായത്തിലെ നെൽ കർഷകർ ദുരിതത്തിൽ. വെള്ളം കയറിയതിനെ തുടർന്ന് കൊയ്ത്തു യന്ത്രം ഇറക്കാൻ കഴിയാതെ വന്നതോടെ വിളവെടുപ്പ് മുടങ്ങി. നെല്ല് സംഭരിക്കുന്നതിന് സപ്ലൈകോ എത്താൻ വൈകുന്നതും കർഷകർക്ക് ഇരുട്ടടിയാകുന്നു.

കരുമാലൂർ പഞ്ചായത്തിലെ 10,11 വർഡുകളിലായി 180 ഏക്കറോളം സ്ഥലത്താണ് വിവിധ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കൃഷിയിറക്കിയത്. എന്നാൽ തുടർച്ചയായി പെയ്യുന്ന മഴയ വിളവെടുപ്പിനെ സാരമായി ബാധിച്ചു. പാടത്ത് വെള്ളം നിറഞ്ഞതോടെ യന്ത്രം ഇറക്കാൻ കഴിയാഞ്ഞതാണ് വിളവെടുപ്പ് നീണ്ടു പോകാൻ കാരണം.

വെള്ളം ഇറങ്ങിയ സമയം നോക്കി ഉള്ളത് കൊയ്തെടുത്തു നഷ്ടം കുറയ്ക്കുകയാണ് ഇവിടെ കർഷകർ. നെല്ലിന് താങ്ങുവിലയായി സർക്കാർ 29 രൂപ നൽകുമെങ്കിലും കൊയ്തെടുക്കുന്ന നെല്ല് പാടത്ത് നിന്ന് തന്നെ സംഭരിക്കാൻ സപ്ലൈകോ എത്താത്തത് കർഷകരെ കൂടുതൽ ദുരിതത്തിലാക്കുന്നു. കൃഷി വകുപ്പ് വിഷയത്തിൽ ഇടപെട്ട് സംഭരണം വേഗത്തിലാക്കണമെന്നാണ് കർഷകരുടെ ആവശ്യം.



Similar Posts