Kerala
kuttanad

പ്രതീകാത്മക ചിത്രം

Kerala

കർഷകരും മില്ലുടമകളും തമ്മിൽ തർക്കം; കുട്ടനാട്ടിൽ പലയിടങ്ങളിലും നെൽ സംഭരണം മുടങ്ങി

Web Desk
|
14 March 2023 1:10 AM GMT

നെല്ലിലെ ഈർപ്പം 17 ശതമാനം വരെയെങ്കിൽ വിലപേശലില്ലാതെ മില്ലുടമകൾ നെല്ല് സംഭരിക്കണം

ആലപ്പുഴ: പുഞ്ചക്കൃഷി വിളവെടുത്ത കുട്ടനാട്ടിൽ പലയിടങ്ങളിലും നെല്ല് സംഭരണം മുടങ്ങി. നെല്ലിലെ ഈർപ്പത്തെച്ചൊല്ലി കർഷകരും മില്ലുടമകളും തമ്മിലുള്ള തർക്കമാണ് കാരണം.

നെല്ലിലെ ഈർപ്പം 17 ശതമാനം വരെയെങ്കിൽ വിലപേശലില്ലാതെ മില്ലുടമകൾ നെല്ല് സംഭരിക്കണം. ഈർപ്പം അതിന് മുകളിലെങ്കിൽ മില്ലുടമകൾ പറയുന്നത്ര, നെല്ലിൽ കിഴിവ് നൽകണം. ഒരു ക്വിന്‍റല്‍ നെല്ല് തൂക്കുമ്പോൾ നിശ്ചിത ശതമാനം തൂക്കം കുറയ്ക്കുന്നതാണ് കിഴിവ്.

കിഴിവിനെ ചൊല്ലിയാണ് കുട്ടനാട്ടിൽ പലയിടത്തും നെല്ല് സംഭരണം മുടങ്ങിയിരിക്കുന്നത്. എടത്വ കിഴക്കേകിളിയംവേലിൽ പാടശേഖരത്ത് കൊയ്ത്ത് കഴിഞ്ഞിട്ട് ദിവസം എട്ട് കഴിഞ്ഞു. ഈർപ്പം 27 ശതമാനമുണ്ടെന്നാണ് മില്ലുടമകളുടെ ഇടനിലക്കാർ കണ്ടെത്തിയത്. എന്നാലിത് കർഷകർ തള്ളി.

നെല്ല് സംഭരണത്തിന് പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്ന് കൃഷിമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് സംഭരണം മുടങ്ങിയത്. മന്ത്രിക്ക് നേരിട്ട് പരാതി നൽകാനുള്ള നീക്കത്തിലാണ് കർഷകർ.



Similar Posts