Kerala
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്ന് പത്മജ വേണുഗോപാൽ
Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്ന് പത്മജ വേണുഗോപാൽ

Web Desk
|
8 March 2024 8:02 AM GMT

തന്റെ ഫേസ്ബുക്ക് കയ്യേറിയതിനെതിരെയും കേസ് കൊടുക്കുമെന്ന് പത്മജ പറഞ്ഞു.

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്ന് പത്മജ വേണുഗോപാൽ. രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ളവർ വന്നതോടെ ചില സംസ്കാരം തുടങ്ങി. രാഹുൽ ടി.വിയിലിരുന്ന് നേതാവായ ആളാണ്. എങ്ങനെയാണ് രാഹുൽ ജയിലിൽ കിടന്നതെന്നും അതിന് പിന്നിലെ കഥകൾ എന്താണെന്നും തനിക്കറിയാം. തന്നെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കരുതെന്നും പത്മജ പറഞ്ഞു.

"സ്വന്തം മണ്ഡലത്തിൽ പ്രവർത്തിക്കാൻ പോലും കഴിയാത്ത സാഹചര്യം കോൺഗ്രസ് നേതാക്കൾ ഉണ്ടാക്കി. തോൽവിക്ക് കാരണക്കാരനായ നേതാവിനെ മണ്ഡലം ഭാരവാഹിയായി നിയമിച്ചു. കെ.പി.സി.സിയിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്. കോൺഗ്രസിന് ശക്തനായ നേതാവില്ല. സോണിയാ ഗാന്ധി ആരെയും കാണുന്നില്ല. രാഹുൽ ഗാന്ധിക്ക് സമയമില്ല. കോണ്‍ഗ്രസിലുള്ളപ്പോൾ ദിവസവും അപമാനിക്കപ്പെട്ടു" പത്മജ പറയുന്നു. തന്റെ ഫേസ്ബുക്ക് കയ്യേറിയതിനെതിരെ കേസ് കൊടുക്കുമെന്നും പത്മജ കൂട്ടിച്ചേർക്കുന്നുണ്ട്.

അതേസമയം, ധൈര്യമുണ്ടെങ്കിൽ പത്മജ വേണുഗോപാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കട്ടെയെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വെല്ലുവിളി. ബാലറ്റ് പേപ്പറിലൂടെ കേരളത്തിലെ ജനങ്ങൾ അവരെ തടയും. കെ.കരുണാകരന്റെ മതേതര പാരമ്പര്യം അവകാശപ്പെടാൻ പത്മജക്ക് അവകാശമില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ കുറ്റപ്പെടുത്തി. മരണം വരെയും നിലപാട് പറയുമ്പോൾ തന്റെ പേരിനൊപ്പം കോൺഗ്രസ് എന്ന് മാത്രമേ എഴുതിച്ചേർക്കൂ എന്ന അഭിമാനകരമായ ഉറപ്പ് തനിക്കുണ്ടെന്നും സ്വന്തം അഡ്മിൻ പോലും കൂടെയില്ലാത്ത പത്മജക്ക് അത് മനസിലാകില്ലെന്നും രാഹുൽ പരിഹസിച്ചിരുന്നു.

Similar Posts