ചാർട്ടേർഡ് അക്കൗണ്ടിംഗ്: ഇന്ത്യയിൽ ആദ്യമായി ഉപഭോക്താക്കൾക്ക് മൊബൈൽ ഡിജിറ്റൽ ആപ്പ്
|പി.എ.എച്ച് എന്ന പേരിലുള്ള ആപ്പിന്റെ ലോഞ്ചിംഗ് മാർച്ച് രണ്ടിന്
കോഴിക്കോട്: ചാർട്ടേർഡ് അക്കൗണ്ടിംഗ് മേഖലയിൽ ഇന്ത്യയിൽ ആദ്യമായി ഉപഭോക്താക്കൾക്ക് മൊബൈൽ ഡിജിറ്റൽ ആപ്പ് തയ്യാറാകുന്നു. പി.എ.എച്ച് എന്ന പേരിലുള്ള ആപ്പിന്റെ ലോഞ്ചിംഗ് മാർച്ച് രണ്ടിന് റാവിസ് കടവ് റിസോർട്ടിൽ നടക്കുന്ന ചടങ്ങിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് നിർവ്വഹിക്കും. കമ്പനിയുടെ ഗ്ലോബൽ ലോഗോ അബ്ദുസമദ് സമദാനി എം.പി പ്രകാശനം ചെയ്യും. ഇതോടൊപ്പം ഒരുങ്ങുന്ന ഡിജിറ്റൽ ജേർണൽ പി എ എച്ച് കണക്ട് കെ യുടെ ലോഞ്ചിംഗ് കോയമ്പത്തൂർ അഡീഷണൽ കമ്മീഷണർ ഇൻകം ടാക്‌സ് ബെൻ മാത്യൂ വർക്കി ഐ ആർ എസ് നിർവ്വഹിക്കും.
ടാക്‌സ്, പ്രൊഫഷണൽ ഫീ എന്നിവ യഥാസമയം അടക്കുന്നതിനും ലീഗൽ ചാർട്ട് ഉൾപ്പെടെ സൂക്ഷിക്കും വിധം ഉപഭോക്താക്കൾക്ക് സമഗ്ര ലൈബ്രറിയാണ് ആപ്പ് ലക്ഷ്യമിടുന്നതെന്ന് സംരംഭകർ പറഞ്ഞു.
സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന ആപ്പ് സമീപ ഭാവിയിൽ ജനകീയമാക്കാനും ഉദ്ദേശമുണ്ടെന്ന് അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പി.എ ഹമീദ് ആന്റ് അസോസി യേറ്റ്‌സ് മാനേജിംഗ് പാർട്ണർ റാസിഖ് അഹമ്മദ്, സിഇഒ ഫഹീം അബ്ദുൽ മജീദ്, കൾസൾട്ടന്റ് റംസി ഷറഫു, പാർടണർ എബ്രഹാം കുര്യൻ എന്നിവർ പങ്കെടുത്തു.