World
യുദ്ധം കൊണ്ട് നഷ്ടമല്ലാതെ ഒന്നുമുണ്ടായിട്ടില്ല. ഇന്ത്യ തുറന്ന ചര്‍ച്ചക്ക് തയ്യാറാകണം; പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ്

പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ്

World

'യുദ്ധം കൊണ്ട് നഷ്ടമല്ലാതെ ഒന്നുമുണ്ടായിട്ടില്ല. ഇന്ത്യ തുറന്ന ചര്‍ച്ചക്ക് തയ്യാറാകണം'; പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ്

Web Desk
|
17 Jan 2023 7:26 AM GMT

യു.എ.ഇ സന്ദർശനവേളയിൽ അൽ അറബീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം

യു.എ.ഇ: ഇന്ത്യയെ ചർച്ചക്ക് ക്ഷണിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ്. നിർണായകവും സത്യസന്ധവുമായ ചർച്ചക്ക് നരേന്ദ്രമോദിയെ ക്ഷണിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രിയ യു.എ.യിൽ പറഞ്ഞു. 'മൂന്ന് യുദ്ധങ്ങളിലൂടെ നഷ്ടങ്ങളല്ലാതെ ഒന്നും നേടാൻ മേഖലക്ക് സാധിച്ചിട്ടില്ല'. സമാധാനം പ്രധാനമാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. യു.എ.ഇ സന്ദർശനവേളയിൽ അൽ അറബീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.

വളരെ നിർണായകമായ ഒരു ചർച്ചക്ക് ഇന്ത്യ ഇനിയെങ്കിലും തയ്യാറാകണം. അതിനായി മോദിയെ ഞാൻ വ്യക്തിപരമായി ക്ഷണിക്കുകയാണ്. ഇനിയൊരു യുദ്ധം മേഖലക്ക് താങ്ങാനാകില്ല. അതുകൊണ്ട് ഒരു ലാഭവും ഒരു രാജ്യത്തിനും ഉണ്ടാകാൻ പോകുന്നില്ല. ഏറ്റവും ദുരിതപൂർണമായ മറ്റു ജീവൽപ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം. അതുകൊണ്ട് തന്നെ ഒരു തുറന്ന ചർച്ചക്ക് പകിസ്താൻ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Similar Posts