Kerala
മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തില്‍ എത്തുമോയെന്ന് ആശങ്ക: വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച് പാലാ ബിഷപ്പ്
Kerala

'മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തില്‍ എത്തുമോയെന്ന് ആശങ്ക': വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച് പാലാ ബിഷപ്പ്

Web Desk
|
2 Oct 2021 1:56 AM GMT

'ക​പ​ട മ​തേ​ത​ര​ത്വം ഭാ​ര​ത​ത്തെ ന​ശി​പ്പി​ക്കും'

വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. തിന്മക്കെതിരെ ഒരുമിച്ചു കൈകോർക്കുന്നതുകൊണ്ടു മതമൈത്രി തകരില്ലെന്ന് ബിഷപ്പ് ദീപികയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. തെറ്റുകൾക്കെതിരെ സംസാരിക്കാത്തവർ മൗനമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ ​എത്തുമോ എന്ന് ആശങ്കയുണ്ട്. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കുമെന്നും മതേതരത്വം കൊണ്ട് ആര്‍ക്കാണ് ഗുണമെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുവെന്നും ജോസഫ് കല്ലറങ്ങാട്ട് ദീപികയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. 'തുറന്നുപറയേണ്ടപ്പോള്‍ നിശബ്ദനായിരിക്കരുത്' എന്ന തലക്കെട്ടില്‍ ഗാന്ധിജയന്തിയോട് അനുബന്ധിച്ചെഴുതിയ ലേഖനത്തിലാണ് പാലാ ബിഷപ്പ് 'നാര്‍ക്കോട്ടിക് ജിഹാദ്' വിദ്വേഷ പ്രസംഗത്തെ പരോക്ഷമായി ന്യായീകരിച്ചത്.

ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍

"ഗാ​ന്ധി​ജി ക​റ​തീ​ർ​ന്ന ഒ​രു ഹൈ​ന്ദ​വ​വി​ശ്വാ​സി​യാ​യി​രു​ന്നു. അ​ത് ഒ​രി​ക്ക​ലും മ​റ​ച്ചു​വ​യ്ക്കാ​നോ ഒ​ളി​ച്ചു​വ​യ്ക്കാ​നോ അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ചി​ല്ല. വ്യ​ത്യ​സ്ത​ങ്ങ​ളാ​യ മ​ത​വി​ശ്വാ​സ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ചു നി​ന്ന് പൊ​തു​നന്മക്കാ​യി ഒ​രു​മി​ച്ചു മു​ന്നേ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം ന​മ്മു​ടെ സ​മൂ​ഹ​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ ദേ​ശീ​യ​ത​യ്ക്കു തു​രങ്കം വ​യ്ക്കു​ന്ന തിന്മക​ളെ​ക്കു​റി​ച്ച് സൂ​ചി​പ്പി​ക്കു​മ്പോ​ൾ ക്രി​മി​ന​ൽ മനസ്ഥി​തി​യോ​ടെ​യും അ​സ​ഹി​ഷ്ണു​ത​യോ​ടെ​യു​മ​ല്ല പ്ര​തി​ക​രി​ക്കേ​ണ്ട​ത്. ഗാ​ന്ധി​ജി​യു​ടെ ജീ​വി​തം മൂ​ടി​വ​യ്ക്ക​പ്പെ​ട്ട​തോ മ​റ​ഞ്ഞി​രി​ക്കു​ന്ന​തോ ആ​യ സത്യ​ത്തെ ക​ണ്ടെ​ത്താ​നും അ​തി​നെ ഉ​ൾ​ക്കൊ​ള്ളാ​നും ന​മ്മെ പ്രചോദിപ്പിക്കും.

ന​മ്മു​ടെ നാ​ട് പ്ര​ബു​ദ്ധവും വി​ക​സി​തവു​മാ​യ​ത് ഇ​വി​ടത്തെ പ്ര​ബ​ല​മാ​യ മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ച്ചു​കൊ​ണ്ടാ​ണ്. ഉ​ള്ളി​ൽ നി​ന്നു​ള്ള സ്വ​യം ന​വീ​ക​ര​ണ​ത്തി​ന് എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളും ത​യാ​റാ​യി​രു​ന്നു. സ്വ​ന്തം കു​ടും​ബ​ത്തി​നു​വേ​ണ്ടി അ​ധ്വാ​നി​ക്കു​മ്പോ​ഴും സ​മു​ദാ​യ​ത്തി​ന്‍റെ സു​സ്ഥി​തി​യി​ലും രാ​ഷ്ട്ര​നി​ർ​മാണ​ത്തി​ലും ത​ങ്ങ​ൾ പ​ങ്കു​ചേ​രു​ക​യാ​ണെ​ന്ന ബോ​ധ്യം എ​ല്ലാ​വ​ർ​ക്കു​മു​ണ്ടാ​യി​രു​ന്നു. സാ​മു​ദാ​യി​ക വ​ഴി​യി​ലൂ​ടെ അ​ങ്ങ​നെ നാം ​മ​തേ​ത​ര ഭാ​ര​ത​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്നു. കു​ടും​ബ​ഭ​ദ്ര​ത​യും സ​മു​ദാ​യ സു​സ്ഥി​തി​യും രാ​ഷ്‌ട്ര പു​രോ​ഗ​തി​യും ഒ​രേ ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചു. ആ​രും ആ​രെ​യും സം​ശ​യി​ക്കു​ക​യോ ഭ​യ​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല. മൂ​ല്യ​ങ്ങ​ളാ​ണ് മൂ​ല​ധ​ന​മെ​ന്ന് എ​ല്ലാ​വ​രും മ​ന​സി​ലാ​ക്കി.

മ​തേ​ത​ര വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് വ​ർ​ഗീ​യ കേ​ര​ള​ത്തി​ൽ നാം ​എ​ത്തി​പ്പെ​ടു​മോ എ​ന്ന​താ​ണ് ഇ​ന്നു നി​ല​നി​ല്ക്കു​ന്ന ആ​ശ​ങ്ക. മ​തേ​ത​ര​ത്വ​ത്തി​ന്‍റെയും പു​രോ​ഗ​മ​ന ചി​ന്ത​യു​ടെ​യും വെ​ളി​ച്ച​ത്തി​ൽ സ്വ​ന്തം സ​മു​ദാ​യ​ത്തെ ത​ള്ളി​പ്പ​റ​യ​ണ​മെ​ന്നാ​ണ് ചി​ല​ർ ശ​ഠി​ക്കു​ന്ന​ത്. സ​മു​ദാ​യ​ത്തെകാ​ർ​ന്നു തി​ന്നു​ന്ന തിന്മക​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ പാ​ടി​ല്ല​ത്രേ! മ​തേ​ത​ര​ത്വംകൊ​ണ്ട് ആ​ർ​ക്കാ​ണ് ഗു​ണ​മെ​ന്ന ചോ​ദ്യം പ​ല കോണു​ക​ളി​ൽ നി​ന്നും ഉ​യ​രു​ന്നു.

സെ​ക്കു​ല​റി​സം എ​ങ്ങ​നെ​യാ​ണു തീ​വ്ര​വാ​ദ​ത്തി​നു ജന്മം ​ന​ൽ​കു​ന്ന​തെ​ന്നു പാ​ശ്ചാ​ത്യ​നാ​ടു​ക​ളി​ലെ യാ​ഥാ​സ്ഥി​തി​ക വം​ശീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യി​ൽ നി​ന്ന് നാം ​പ​ഠി​ക്ക​ണം. ഇ​ന്ത്യ​ൻ സെ​ക്കു​ല​റി​സ​ത്തെ അ​തി​ന്‍റെ ഉ​ദാ​ത്ത അ​ർ​ഥത്തി​ൽ എ​ല്ലാ​വ​രും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മാ​വി​ല്ല.

തെ​റ്റു​ക​ൾ​ക്കെ​തി​രെ സം​സാ​രി​ക്കാ​ത്ത​വ​ർ മൗ​ന​മാ​യി അ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ്. തിന്മക്കെ​തി​രെ ഒ​രു​മി​ച്ചു കൈ​കോ​ർ​ക്കു​ന്ന​തു​കൊ​ണ്ടു മ​ത​മൈ​ത്രി​യോ മ​നു​ഷ്യ​മൈ​ത്രി​യോ ത​ക​രി​ല്ല. ഭാ​ര​ത​ത്തി​ന് മ​തേ​ത​ര​ത്വം പ്രി​യ​ത​ര​മാ​ണ്. ക​പ​ട മ​തേ​ത​ര​ത്വം ഭാ​ര​ത​ത്തെ ന​ശി​പ്പി​ക്കും. ന​മ്മു​ടേ​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ മ​തേ​ത​ര​ത്വ​മാ​ണ്.

മ​ത​സ​മൂ​ഹ​വും സെ​ക്കു​ല​ർ സ​മൂ​ഹ​വും ഒ​ന്നി​ച്ചു ജീ​വി​ക്കാ​ൻ പ​ഠി​ക്ക​ണം. ഇ​വി​ടെ​യാ​ണ് ഇ​ന്ത്യ​ൻ സെ​ക്കു​ല​റി​സം ലോ​ക​ത്തി​നു മാ​തൃക​യാ​കു​ന്ന​ത്. എ​ല്ലാ മ​ത​ങ്ങ​ളും ആ​ദ​രി​ക്ക​പ്പെ​ട​ണം എ​ന്ന​താ​ണ് ഭാ​ര​ത​ത്തി​ന്‍റെ മ​തേ​ത​ര​ത്വം അ​ഥ​വാ സെ​ക്കു​ല​റി​സം. സെ​ക്കു​ല​റി​സത്തി​ന്‍റെ ഉ​ത്കൃഷ്‌ട മാ​തൃ​ക ഇ​ന്ത്യ​യാ​ണെ​ന്നു പ്ര​സി​ദ്ധ ചി​ന്ത​ക​നാ​യ ചാ​ൾ​സ് ടെ​യ്‌ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഏ​തു സ​മൂ​ഹ​ത്തി​ലും തിന്മക​ളും പ്ര​തി​സ​ന്ധി​ക​ളും പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​വാമെങ്കിലും സ​മൂ​ഹ​ത്തി​ൽ അ​ന്ത​ച്ഛി​ദ്ര​വും അ​സ്വ​സ്ഥ​ത​യും അ​സ​മാ​ധാ​ന​വും വി​ത​യ്ക്കാ​ൻ ആ​രും കാ​ര​ണ​മാ​ക​രു​ത്.

തിന്മക​ൾ​ക്കെ​തിരേ ന​മ്മ​ൾ ജാ​ഗ​രൂ​ക​രാ​യി​രി​ക്ക​ണം. സ​മൂ​ഹ​ത്തി​ലെ അ​പ​ക​ട​ങ്ങ​ൾ​ക്കെ​തിരേ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​ക​പ്പെ​ടു​മ്പോ​ൾ ന​മു​ക്കു വേ​ണ്ട​ത് വി​വേ​ക​വും ജാ​ഗ്ര​ത​യു​മാ​ണ്. സാ​മൂ​ഹി​ക തിന്മ​ക​ൾ​ക്കെ​തി​രേ ന​മു​ക്കു വേ​ണ്ട​ത് മൗ​ന​മോ ത​മ​സ്കര​ണ​മോ തി​ര​സ്കര​ണ​മോ വ​ള​ച്ചൊ​ടി​ക്ക​ലു​ക​ളോ പ്ര​തി​ഷേ​ധ​മോ അ​ല്ല; മ​റി​ച്ച് അ​വ​യെ​പ്പ​റ്റി​യു​ള്ള പ​ഠ​ന​ങ്ങ​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും തു​റ​ന്ന ച​ർ​ച്ച​ക​ളും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​ണ്. സ​മൂ​ഹ​ത്തി​ന്‍റെ സു​സ്ഥി​തി​ക്കും നി​ല​നി​ല്പിനും ആ​രോ​ഗ്യ​ക​ര​മാ​യ വ​ള​ർ​ച്ച​ക്കും ഇ​ത് അ​നി​വാ​ര്യ​മാ​ണ്.

ഡോ. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ വാ​ക്കു​ക​ൾ ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​ത്തി​ന്‍റെ മ​നോ​ഹാ​രി​ത പ്ര​ക​ട​മാ​ക്കു​ന്നു​ണ്ട്: "ഗാ​ന്ധി യ​ഥാ​ർ​ഥത്തി​ൽ മ​ത​നി​ഷ്ഠ​നാ​യി​രു​ന്നു. ആ​ധ്യാത്മി​ക സാ​ധ​ന​ക​ൾ​കൊ​ണ്ടും ഉ​പ​വാ​സ​വും പ്രാ​ർഥന​യും​കൊ​ണ്ടും നി​ർ​ഭ​യം നി​ഷ്കന്മഷ​നും വി​ദ്വേ​ഷ​ര​ഹി​ത​നു​മാ​യ ഒ​രു പു​തി​യ ത​രം മ​നു​ഷ്യ​നെ രൂ​പ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ല​ക്ഷ്യം." തു​റ​ന്നു പ​റ​യേ​ണ്ട​പ്പോ​ൾ നി​ശ​ബ്ദ​നാ​യി​രി​ക്ക​രു​തെ​ന്നും ഉ​റ​ച്ചുനി​ല്ക്കേ​ണ്ട​പ്പോ​ൾ സ​ത്യ​വി​രു​ദ്ധ​മാ​യ വി​ട്ടു​വീ​ഴ്ച​യ്ക്ക് സ​ന്ന​ദ്ധ​നാ​ക​രു​തെ​ന്നും ഗാ​ന്ധി​ജി പ​ഠി​പ്പി​ക്കു​ന്നു. സ​മാ​ധാ​ന​മെ​ന്ന​തു മാ​ത്സ​ര്യ​ത്തി​ന്‍റെ അ​ഭാ​വ​മ​ല്ല, പ്ര​ത്യു​ത അ​തി​നെ വി​വേ​ക​പൂ​ർ​വം നേ​രി​ടാ​നു​ള്ള ക​ഴി​വാ​ണ്. ഗാ​ന്ധി​ജി​യെ അടയാളപ്പെടുത്തുന്ന സ​വി​ശേ​ഷ​മാ​യ ഗു​ണം നി​ർ​ഭ​യ​ത്വ​മാ​യി​രു​ന്നു. സ​ത്യ​ത്തെ പേ​ടി​കൂ​ടാ​തെ വി​ളി​ച്ചു പ​റ​യു​വാ​നു​ള്ള പ്ര​വാ​ച​ക​ധീരത മ​ഹാ​ത്മാ​വി​ന്‍റെ മു​ഖ​മു​ദ്ര​യാ​ണ്.

"രാഷ്‌ട്രീയ​വും മ​ത​വും ത​മ്മി​ലു​ള്ള ബ​ന്ധം വി​ടു​വി​ക്ക​ൽ സാ​ധ്യ​മ​ല്ല. അ​ങ്ങ​നെ ചെ​യ്യാ​മെ​ന്നു വി​ചാ​രി​ക്കു​ന്ന​വ​ർ ര​ണ്ടി​നെ​യും മ​ന​സി​ലാ​ക്കു​ന്നി​ല്ല" എ​ന്ന ഗാ​ന്ധി​യ​ൻ ചി​ന്ത ഭാ​ര​ത​ത്തെ സം​ബ​ന്ധി​ച്ച് എ​ന്നും പ്ര​സ​ക്ത​മാ​ണ്. മ​ഹാ​ത്മാ​വ് മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ചോ അ​ദ്ദേ​ഹ​ത്തെ എ​തി​ർ​ത്തി​രു​ന്ന​വ​രോ​ടു പോ​ലു​മോ പ​രു​ഷ​മാ​യി സം​സാ​രി​ച്ചി​രു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തെ നി​ന്ദി​ച്ചു സം​സാ​രി​ച്ചി​രു​ന്ന​വ​രു​ടെ പേ​രു പ​റ​യു​ന്പോ​ഴെ​ല്ലാം എ​ന്തെ​ങ്കി​ലും ന​ല്ല​വാ​ക്ക് മ​ഹാ​ത്മ​ജി പ​റ​യാ​തി​രു​ന്നി​ട്ടി​ല്ല.

Related Tags :
Similar Posts