Kerala
പാലാ ബിഷപ് വിവാദ പരാമർശം പിൻവലിക്കണം : കെ.എൻ.എം
Kerala

പാലാ ബിഷപ് വിവാദ പരാമർശം പിൻവലിക്കണം : കെ.എൻ.എം

Web Desk
|
20 Sep 2021 2:34 AM GMT

മുറിവേറ്റ മുസ് ലിം സമൂഹത്തെ സന്ദർശിക്കാതെ ബിഷപ് ഹൗസ് സന്ദർശിച്ചതില് സങ്കടമുണ്ട്

മന്ത്രി വി എന്‍ വാസന്റെ പാലാ സന്ദർശനത്തെ വിമർശിച്ച് കേരള നദ്‌വത്തുൽ മുജാഹിദീൻ. മന്ത്രി ആദ്യം സന്ദർശിക്കേണ്ടിയിരുന്നത് മുസ് ലിം സമൂഹത്തെയായിരുന്നെന്ന് കെ.എൻ.എം നേതാവ് ഡോ. ഹുസൈന്‍ മടവൂർ പറഞ്ഞു.

മുറിവേറ്റ മുസ് ലിം സമൂഹത്തെ സന്ദർശിക്കാതെ ബിഷപ് ഹൗസ് സന്ദർശിച്ചതില് സങ്കടമുണ്ട്. പാലാ ബിഷപ് വിവാദ പരാമർശം പിന്‍വലിക്കണമെന്നും ഡോ. ഹുസൈന്‍ മടവൂർ ആവശ്യപ്പെട്ടു.

" ഉന്നതമായ സ്ഥാനത്തിരിക്കുന്ന വ്യക്തിയിൽ നിന്നാണ് വിവാദ പരാമര്ശമുണ്ടായത്. ആ പ്രശ്നം അവസാനിക്കാൻ ഏറ്റവും എളുപ്പം അദ്ദേഹം ആ പരാമർശം പിൻവലിക്കുകയോ വിശദീകരണം നൽകുകയോ ചെയ്യുകയാണ്. പ്രശ്നം പരിഹരിക്കേണ്ടത് അത്യാവശ്യമാണ് കാരണം കേരളത്തിലെ മുസ്‌ലിംകൾക്ക് ഏറെ മുറിവേറ്റ പ്രസ്താവനയാണത്.ആരാണോ തുടങ്ങി വെച്ചത് അദ്ദേഹം തന്നെ പരിഹരിക്കലാണ് ഏറ്റവും എളുപ്പം." - ഹുസ്സൈൻ മടവൂർ പറഞ്ഞു.


Similar Posts