Kerala
Kerala
പാലക്കാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി
|23 Nov 2021 8:15 AM GMT
പ്രതിയുമായി തിരിച്ചറിയൽ പരേഡ് നടത്താനുള്ളതിനാൽ മറ്റു വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകക്കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അഞ്ചുപേരടങ്ങിയ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുമായി തിരിച്ചറിയൽ പരേഡ് നടത്താനുള്ളതിനാൽ മറ്റു വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.