പെട്ടി ചർച്ചയാകണമെന്നത് പാർട്ടി തീരുമാനം; ട്രോളി വിവാദത്തില്‍ കൃഷ്ണദാസിനെ തള്ളി പാലക്കാട് ജില്ലാ സെക്രട്ടറി
|പെട്ടിയുടെ കാര്യത്തിൽ പരാതിയുമായി മുന്നോട്ട് പോകുമെന്നും സുരേഷ് ബാബു പറഞ്ഞു
പാലക്കാട്: പെട്ടിവിവാദത്തിൽ എൻ.എൻ.കൃഷ്ണദാസിനെ തള്ളി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. എല്ലാ കാര്യവും തെരഞ്ഞെടുപ്പിൽ ചർച്ചയാകണം. പെട്ടി ചർച്ചയാകണമെന്നത് പാർട്ടി തീരുമാനമാണ്. പെട്ടിയുടെ കാര്യത്തിൽ പരാതിയുമായി മുന്നോട്ട് പോകുമെന്നും സുരേഷ് ബാബു പറഞ്ഞു.
പൊലീസ് പരിശോധന നടത്തുന്നുണ്ട്. അന്വേഷണം നടക്കട്ടെ , എന്നാലെ സത്യങ്ങൾ പുറത്ത് വരൂ. സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പടെ പുറത്ത് വന്നു. കെപിഎമ്മിൽ നിന്നും പ്രസ് ക്ലബിലേക്ക് കാറിൽ പോയി എന്നത് വസ്തുതാവിരുദ്ധമാണ്. 10 മീറ്റർ പോലും ദൂരമില്ല. വീണ്ടും മറ്റൊരു കാറിൽ കയറി.ഇതൊക്കെ സിനിമകളിൽ മാത്രമാണ് കണ്ടിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ രാഹുൽ കോഴിക്കോടെക്ക് പോയി എന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞില്ല. കാറിൽ നിന്നും ലൈവ് തരാൻ പോലും തയ്യാറായില്ല. മാധ്യമപ്രവർത്തകർ ബന്ധപ്പെട്ടിട്ടും കിട്ടിയില്ല. കാര്യങ്ങൾ ഒളിച്ച് വെക്കാനാണ് ശ്രമിച്ചത്. മുൻകൂട്ടി നിശ്ചയിച്ച് നുണ പറഞ്ഞു. കൊടകര കുഴൽപ്പണത്തിൻ്റെ പങ്ക് പാലക്കാടെത്തി എന്ന് സംശയിക്കുന്നു. കള്ളപ്പണത്തിലെ 4 കോടി ഷാഫിക്ക് കിട്ടി. ഇതാണ് പാലക്കാട് എത്തിയതെന്നും സുരേഷ് ബാബു ആരോപിച്ചു.