Kerala
പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു
Kerala

പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു

Web Desk
|
30 Aug 2023 9:56 AM GMT

പാലക്കാട് കോട്ടോപ്പാടം പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയവരാണ് മരിച്ചത്.

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടം മൂന്നു സഹോദരികൾ മുങ്ങി മരിച്ചു. കോട്ടോപ്പാടം പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയവരാണ് മരിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. റിൻഷി (18), നിഷിത (26), റമീഷ ( 23 ) എന്നിവരാണ് മരിച്ചത്. കൂട്ടത്തിലുണ്ടായിരുന്ന ഒരു സഹോദരി മുങ്ങുകയും രക്ഷിക്കാൻ ഇറങ്ങിയ മറ്റു രണ്ടുപേരും അപകടത്തിൽ പെടുകയായിരുന്നു. ബ​ഹളം കേട്ടു ഓടി എത്തിയ നാട്ടുകാരാണ് ഇവരെ കരയ്ക്കെത്തിച്ചത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Similar Posts