Kerala
പാലാരിവട്ടം പാലം അഴിമതി: എഫ്​.ഐ.ആർ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ടി.ഒ.സൂരജ്​ സമർപ്പിച്ച ഹർജി ഹൈകോടതി തള്ളി
Kerala

പാലാരിവട്ടം പാലം അഴിമതി: എഫ്​.ഐ.ആർ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ടി.ഒ.സൂരജ്​ സമർപ്പിച്ച ഹർജി ഹൈകോടതി തള്ളി

Web Desk
|
23 July 2021 6:22 AM GMT

കേസിലെ ഒന്നാം പ്രതിയാണ് സൂരജ്, പ്രോസിക്യൂഷന്റെ അനുമതിയില്ലാതെയാണ്​ അറസ്റ്റ് ചെയ്തതെന്ന സൂരജിന്‍റെ വാദം കോടതി തള്ളി

പാലാരിവട്ടം പാലം അഴിമതിയിൽ എഫ്​.ഐ.ആർ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട് ടി.ഒ സൂരജ്​ നൽകിയ ഹർജി ഹൈകോടതി തള്ളി. കേസിലെ ഒന്നാം പ്രതിയാണ് സൂരജ്. പ്രോസിക്യൂഷന്റെ അനുമതിയില്ലാതെയാണ്​ അറസ്റ്റ് ചെയ്തതെന്ന സൂരജിന്‍റെ വാദം കോടതി തള്ളി.

അഴിമതി നിരോധന നിയമത്തിലെ പതിനേഴാം വകുപ്പ്​ പ്രകാരം പൊതുസേവകനായ ഉദ്യോഗസ്ഥനെ അറസ്റ്റ്​ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന്​ ടി.ഒ സൂരജ്​ കോടതിയെ അറിയിച്ചു. നടപടി ക്രമങ്ങൾ പാലിച്ചാണ്​ സൂരജിനെ അറസ്റ്റ്​ ചെയ്​തതെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട്​ കോടതിയിലെ സർക്കാർ നിലപാട്​.

കേസിൽ നിരവധി പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ടെന്നും അതുകൊണ്ട്​ എഫ്​.ഐ.ആർ റദ്ദാക്കാനാവില്ലെന്നും ഉത്തരവിൽ ഹൈകോടതി വ്യക്​തമാക്കി. ടി.ഒ.സൂരജ്​ അഴിമതിപണം ഉപയോഗിച്ച്​ എറണാകുളം ഇടപ്പള്ളിയിൽ ഭൂമി വാങ്ങിയിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. തുടർന്നാണ്​ സൂരജിന്‍റെ ഹർജി ഹൈകോടതി തള്ളിയത്​.

Similar Posts