കേരളത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ ദിനം ആചരിച്ചു
|മെഴുകുതിരിയുടെയും മൊബൈല്‍ ലൈറ്റിന്റെയും വെളിച്ചത്തില്‍ പ്ലക്കാർഡുകൾ പിടിച്ചായിരുന്നു ഐക്യദാർഢ്യം
കോഴിക്കോട്: റഫയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ കേരളത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ ദിനം ആചരിച്ചു. വീടുകളിലും നിരത്തുകളിലും മെഴുകുതിരിയുടെയും മൊബൈല്‍ ലൈറ്റിന്റെയും വെളിച്ചത്തില്‍ പ്ലക്കാർഡുകൾ പിടിച്ചായിരുന്നു ഐക്യദാർഢ്യം. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ ക്യാമ്പെയ്നിൽ പങ്കെടുത്തു.
ഇസ്രായേൽ ഭീകരതയ്ക്കെതിരെ ലോകമെൻമ്പാടും നടക്കുന്ന ഓൾ ഐസ് വിത്ത് റഫ ക്യാമ്പയിന്റെ ഭാഗമായാണ് കേരളത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ ദിനം ആചരിച്ചത്. ഫലസ്തീൻ സോളിഡാരിറ്റി ഫോറം ആണ് ക്യാമ്പയിന് ആഹ്വാനം ചെയ്തത്. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്.
2023 ഒക്ടോബര്‍ ഏഴിന് ഗസ്സയ്ക്ക് നേരെ തുടങ്ങിയ ഭീകരാക്രമണത്തില്‍ മുപ്പത്തിയാറായിരത്തിലേറെ ഫലസ്തീനികളെയാണ് ഇസ്രായേല്‍ കൊന്നൊടുക്കിയത്. ഒടുവില്‍ അഭയാര്‍ഥി കേന്ദ്രമായ റഫയ്ക്ക് നേരെ കൂടി വംശഹത്യ നീണ്ടതോടെ ലോകമെമ്പാട് നിന്നും ഇസ്രായേലിനെതിരെ പ്രതിഷേധമിരമ്പുകയാണ്.