ഫലസ്തീന് ഐക്യദാർഢ്യം: കാൻ ഫെസ്റ്റിവലിൽ തണ്ണിമത്തൻ ബാഗുമായി കനി കുസൃതി
|ഫെസ്റ്റിവലിൽ ഏറ്റവും വിലയേറിയ അംഗീകാരം ലഭിക്കുന്ന ഗോൾഡൻ പാമിന് മത്സരിക്കുന്ന ചിത്രം ‘ഓൾ വെ ഇമാജിൻ ആസ് ലൈറ്റിന്റെ’ വേൾഡ് പ്രീമിയർ വേദിയിലാണ് ഐക്യദാർഢ്യവുമായെത്തിയത്
കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ ഫലസ്തീന് ഐക്യദാർഢ്യവുമായി നടി കനി കുസൃതി. ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായ തണ്ണിമത്തൻ വാനിറ്റി ബാഗുമായാണ് കനി കുസൃതിയെത്തിയത്. ഫെസ്റ്റിവലിൽ ഏറ്റവും വിലയേറിയ അംഗീകാരം ലഭിക്കുന്ന ഗോൾഡൻ പാമിന് (പാം ദോർ) മത്സരിക്കുന്ന ചിത്രം ‘ഓൾ വെ ഇമാജിൻ ആസ് ലൈറ്റിന്റെ’ വേൾഡ് പ്രീമിയർ വേദിയിലാണ് ഐക്യദാർഡ്യവുമായെത്തിയത്.
ഫെസ്റ്റിവലിൽ ഏറ്റവും വിലയേറിയ അംഗീകാരം ലഭിക്കുന്ന ഗോൾഡൻ പാമിനായി (പാം ദോർ) മത്സരിക്കുന്ന ചിത്രമാണ് ഓൾ വെ ഇമാജിൻ ആസ് ലൈറ്റ്. മുപ്പതു വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിലേക്കു മത്സരിക്കുന്നത്. പായൽ കപാഡിയ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
Luminous Red Steps 💡 Montée des Marches lumineuse
— Festival de Cannes (@Festival_Cannes) May 23, 2024
ALL WE IMAGINE AS LIGHT – PAYAL KAPADIA
Avec l’équipe du film / With the film crew
🔎 Chhaya Kadam, Hridhu Haroon, Kani Kusruti, Payal Kapadia, Divya Prabha, Ranabir Das, Julien Graff, Zico Maitra, Thomas Hakim#Cannes2024… pic.twitter.com/upZGnVqEPe
ആദ്യമായാണ് ഒരു ഇന്ത്യൻ വനിത കാനിലെ ഗ്രാൻഡ് പ്രൈസ് മത്സര വിഭാഗത്തിലേക്ക് യോഗ്യത നേടുന്നത്. ഗ്രാൻഡ് ലൂമിയർ തിയേറ്ററിൽ ചിത്രത്തിന്റെ പ്രീമിയർ ഷോക്ക് ശേഷം തന്റെ സിനിമയുടെ ഏറ്റവും വലിയ വിജയം തന്റെ അഭിനേതാക്കൾ ആണെന്നും, അഭിനേതാക്കൾ എന്നതിലുപരി ഇതിലെ താരങ്ങൾ ഉൾപ്പെടെ ഞങ്ങൾ ഒരു കുടുംബമാണെന്നും ആ സ്നേഹമാണ് ഈ ചിത്രത്തിന്റെ വിജയമെന്നും പായൽ കപാഡിയ പ്രദർശനത്തിന് ശേഷം പറഞ്ഞു. ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് ഗംഭീര പ്രതികരണവും നിലക്കാത്ത കൈയടിയും നൽകിയ വേദിയിലെ ഓരോരുത്തർക്കും പായൽ കപാഡിയ നന്ദിയും രേഖപ്പെടുത്തി.
She is Kani Kusruti, Indian actress from Kerala.
— Laibah Firdaus. لائبہ فردوس (@FirdausLaibah) May 23, 2024
She is showing watermelon design handbag at Festival de Cannes, it is the symbol of solidarity with Palestine 🇵🇸🍉
This Little solidarity by an Indian celebrities are rare.
Kudos to her.
PS - her film"All We Imagine as Light" is… https://t.co/gdaFgCSJhB pic.twitter.com/nIvi52EgoS
ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ പ്രദർശനത്തിന് മുന്നോടിയായി ചിത്രത്തിലെ സംവിധായക പായൽ കപാഡിയ, ചിത്രത്തിലെ പ്രധാന താരങ്ങൾ ആയ ദിവ്യ പ്രഭ, കനി കുസൃതി, ഹൃദ്ദു ഹാറൂൺ, ഛായാ ഖദം എന്നിവരോടൊപ്പം രണബീർ ദാസ്, ജൂലിയൻ ഗ്രാഫ്, സീക്കോ മൈത്രാ, തോമസ് ഹക്കിം എന്നിവർ റെഡ് കാർപ്പറ്റിൽ ചുവടുവച്ചു. ഇന്ത്യൻ താരങ്ങളെ ആവേശത്തോടെയാണ് കാൻ ഫെസ്റ്റിവലിൽ സ്വീകരിച്ചത്. തുടർന്ന് പ്രധാന തിയേറ്റർ ആയ ഗ്രാൻഡ് തിയേറ്റർ ലൂമിയറിലാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് സ്ക്രീനിംഗ് നടന്നത്. മികച്ച പ്രേക്ഷക പിന്തുണയും നിരൂപക പ്രശംസയും മണിക്കൂറുകൾക്കുള്ളിൽ പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വെ ഇമേജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിനെ തേടിയെത്തുകയാണ്. മത്സരവിഭാഗത്തിൽ ചിത്രം വിജയിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ചിത്രം കണ്ട മാധ്യമ പ്രവർത്തകരും നിരൂപകരും ട്വീറ്റ് ചെയ്തു. പായൽ കപാഡിയയുടെ ആദ്യ ഫിക്ഷൻ ഫീച്ചർ, ഇന്നത്തെ മുംബൈയിലെ രണ്ട് വ്യത്യസ്ത നഴ്‌സുമാരുടെ ജീവിതവുമായി ബന്ധപ്പെട്ട കഥയാണ്. കാനിൽ ചരിത്ര വിജയം നേടുമോ ഈ ഇന്ത്യൻ ചിത്രം എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകരും.