പമ്പ- അച്ചൻകോവിലാർ ജലനിരപ്പ് ഉയർന്നു; പത്തനംതിട്ടയിൽ ആശങ്ക
|പമ്പാ നദിയിലെ അരയാഞ്ഞിലിമൺ , മുക്കം കോസ് വേകൾ മുങ്ങി. പത്തനംതിട്ടയിൽ ഇന്നും നാളെയും ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്
പത്തനംതിട്ട: പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നു. മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ആശങ്കയിലാണ്. പമ്പ- അച്ചൻകോവിലാറുകളിൽ ജലനിരപ്പ് ഉയർന്നു. പമ്പാ നദിയിലെ അരയാഞ്ഞിലിമൺ , മുക്കം കോസ് വേകൾ മുങ്ങി. ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൺട്രോൾ റൂമുകളും പ്രവർത്തനം ആരംഭിച്ചു. അടിയന്തര സാഹചര്യം നേരിടാൻ ദേശീയ ദുരന്തനിവാരണസേന തിരുവല്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ വെള്ളിയാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇടുക്കി,കണ്ണൂർ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളത്ത് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാസർകോട് കോളജുകളൊഴികെയുള്ള സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്.