Kerala
Kerala
പമ്പ ഡാം തുറന്നു
|20 Nov 2021 10:28 AM GMT
പമ്പ ഡാം തുറന്നു. അണക്കെട്ടിന്റെ ഒരു ഷട്ടറാണ് തുറന്നത്. പമ്പാ നദിയിൽ 15 സെന്റിമീറ്റർ വരെ ജലനിരപ്പ് ഉയരാനാണ് സാധ്യത. ശബരിമല തീർത്ഥാടകർക്കും നദീതീരത്തുള്ളവർക്കും ജാഗ്രത നിർദേശം നൽകി.
പമ്പ ഡാമിൽ ഇന്നലെ രാത്രി റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. പമ്പാ നദിയുടെയും കക്കാട്ടാറിന്റെ തീർത്തുള്ളവർക്കും ശബരിമല തീർത്ഥാടകർക്കും ജാഗ്രതാ നിർദേശം നൽകി. റിസർവോയറിലെ ജലനിരപ്പ് 984.50 മീറ്റർ എത്തി ചേർന്നതിനെ തുടർന്നാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ആറു മണിക്കൂറിനുള്ളിൽ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ആവശ്യമെങ്കിൽ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കിക്കളയുമെന്ന് ജില്ലാ കലക്ടർ ദിവ്യ എസ്. അയ്യർ അറിയിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് കെഎസ്ഇബി സുരക്ഷാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
Summary : Pampa Dam opened