Kerala
Kerala
മുഴപ്പിലങ്ങാട് പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്
|12 Jun 2023 4:46 AM GMT
കഴിഞ്ഞ ദിവസമാണ് ഇവിടെ ഭിന്നശേഷിക്കാരനായ 11 വയസ്സുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നത്.
കണ്ണൂർ: മുഴപ്പിലങ്ങാട് പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. സജിത. മറ്റിടങ്ങളിൽ ഉള്ളപോലെ തെരുവുനായ്ക്കൾ മുഴുപ്പിലങ്ങാടുമുണ്ട്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ വന്ധ്യംകരണം അടക്കമുള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് ഇതിന് ഫണ്ട് വെച്ചിട്ടുണ്ടെന്നും സജിത പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇവിടെ ഭിന്നശേഷിക്കാരനായ 11 വയസ്സുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. കെട്ടിനകം പള്ളക്കടുത്ത് ദാറുൽ റഹ്മാനിൽ നൗഷാദിന്റെ മകൻ നിഹാലാണ് ദാരുണമായി കൊല്ലപ്പെട്ടത്. വൈകീട്ട് അഞ്ചുമണിയോടെ കാണാതായ കുട്ടിയെ ഏറെനേരത്തെ തിരച്ചിലിനൊടുവിൽ രാത്രി ഒമ്പതോടെ സമീപത്തെ ആളൊഴിഞ്ഞ വീട്ടുപറമ്പിൽ ശരീരമാസകലം മുറിവുകളോടെ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.