പഞ്ചായത്ത് വക വാഹനം മാലിന്യക്കൂമ്പാരത്തില്‍; അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാർ
|പഞ്ചായത്ത് പുതിയ വാഹനം വാങ്ങിയതോടെയാണ് ഉപയോഗിച്ചിരുന്ന വാഹനം പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ സൂക്ഷിച്ചത്
മലപ്പുറം നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ പഴയ വാഹനം മാലിന്യകൂമ്പാരത്തിൽ സൂക്ഷിച്ചതായി പരാതി . പഞ്ചായത്ത് പുതിയ വാഹനം വാങ്ങിയതോടെയാണ് ഉപയോഗിച്ചിരുന്ന വാഹനം പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ സൂക്ഷിച്ചത്. ലേലം ചെയ്ത് വിൽക്കാനുള്ള വാഹനം സുരക്ഷിതമായി സൂക്ഷിച്ചതാണെന്നാണ് അധികൃതരുടെ വിശദീകരണം. ഒരു വർഷം മുമ്പ് പുതിയ വാഹനം വാങ്ങിയതോടെയാണ് പഞ്ചായത്തിലെ പഴയ വാഹനത്തിന് ഈ ഗതി വന്നത് . ഗ്രാമപഞ്ചായത്തധികൃതരുടെ വിശദീകരണമനുസരിച് മഴയും വെയിലും കൊള്ളാതെ സൂക്ഷിച്ചതാണ് വാഹനം ഇവിടെ .
പഞ്ചായത്തിലെ വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിക്കുന്ന പഞ്ചായത്ത് വാടകക്കെടുത്ത ഗോഡൗണിലാണ് വാഹനമുള്ളത് . കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കോമ്പൗണ്ടിൽ നിർത്തിയിട്ട വാഹനം നാശമാകുന്നെന്ന പരാതി ഉയർന്നതോടെയാണ് വാഹനം ഇങ്ങോട്ട് മാറ്റിയതെന്ന് നാട്ടുകാർ പറയുന്നു. 2008ൽ വാങ്ങിയ വാഹനം ഇപ്പോഴും ഉപയോഗ യോഗ്യമാണ് , മാലിന്യത്തോടപ്പം വാഹനം തള്ളാമോ എന്നാണു നാട്ടുകാരുടെ ചോദ്യം . വാഹനം ലേലം ചെയ്ത് വിൽക്കാനാണ് തീരുമാനമെന്നും അതുവരെ സുരക്ഷിതമാക്കാനാണ് പഞ്ചായത്ത് വാടക നൽകുന്ന മേൽക്കൂരയുള്ള സ്ഥലത്തെത്തേക്ക് മാറ്റിയതെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം .