Kerala
പത്രം നിരോധിക്കണമെന്ന നിലപാട് ഇടതുമുന്നണിയിലുള്ളവർക്ക് ചേർന്നതല്ല; പന്ന്യൻ രവീന്ദ്രൻ
Kerala

പത്രം നിരോധിക്കണമെന്ന നിലപാട് ഇടതുമുന്നണിയിലുള്ളവർക്ക് ചേർന്നതല്ല; പന്ന്യൻ രവീന്ദ്രൻ

Web Desk
|
22 July 2022 7:23 AM GMT

'രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ വോട്ട് ചോർന്നിട്ടില്ല'

തിരുവനന്തപുരം: പത്രം നിരോധിക്കണമെന്ന നിലപാട് ഇടതുമുന്നണിയിലുള്ളവർക്ക് ചേർന്നതല്ലെന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. മാധ്യമം ദിനപത്രത്തിനെതിരെ മന്ത്രിയായിരുന്ന സമയത്ത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കെ.ടി ജലീൽ യു.എ.ഇ കോൺസലേറ്റിന് കത്തെഴുതിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.'മാധ്യമം' മലയാളത്തിലെ പ്രധാനപ്പെട്ട പത്രമാണ്.ചില വാർത്തകളിൽ അഭിപ്രായ വ്യത്യാസമുണ്ടാകും.മാധ്യമ വിലക്കിന് എന്നും എതിരാണെന്നും പന്ന്യൻ പറഞ്ഞു.

ജലീൽ അങ്ങനെ ചെയ്യില്ലെന്നാണ് വിശ്വാസം.ഒരു വാർത്തയിലുള്ള പ്രശ്‌നമാണ് ജലീൽ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ വോട്ട് ചോർന്നിട്ടില്ല. ഒരു വോട്ട് മാറിയത് അദ്ഭുതകരമാണ്. എൽ.ഡി.എഫിൽ വിള്ളലുണ്ടാക്കാൻ ആർക്കും കഴിയില്ല. വോട്ട് ചോർന്നത് പരിശോധിക്കട്ടെയെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

Similar Posts