Kerala
ലീഗ് പ്രവർത്തകന്‍ മൻസൂറിന്‍റെ കൊലപാതകം: പത്ത് പ്രതികള്‍ക്ക് ജാമ്യം
Kerala

ലീഗ് പ്രവർത്തകന്‍ മൻസൂറിന്‍റെ കൊലപാതകം: പത്ത് പ്രതികള്‍ക്ക് ജാമ്യം

Web Desk
|
13 Sep 2021 7:03 AM GMT

ഒന്നാം പ്രതി ഷിനോസ് അടക്കമുള്ള സി.പി.എം പ്രവര്‍ത്തകരായ പ്രതികള്‍ കോടതി നടപടികള്‍ക്കല്ലാതെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധികളോടെയാണ് ജാമ്യം.

കണ്ണൂര്‍ പാനൂരിലെ മുസ്‍ലിം ലീഗ് പ്രവർത്തകനായ മൻസൂറിനെ കൊലപെടുത്തിയ കേസില്‍ പത്ത് പ്രതികള്‍ക്ക് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ഷിനോസ് അടക്കമുള്ള സി.പി.എം പ്രവര്‍ത്തകരായ പ്രതികള്‍ കോടതി നടപടികള്‍ക്കല്ലാതെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധികളോടെയാണ് ജാമ്യം.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ആക്രമണത്തിൽ സി.പി.എം പ്രവർത്തകര്‍ മൻസൂറിനെ കൊലപെടുത്തിയെന്നാണ് കേസ്. സംഭവത്തിൽ 25 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന കൊച്ചിയങ്ങാടി സ്വദേശി രതീഷ് കൂലോത്ത് ആത്മഹത്യ ചെയ്തിരുന്നു. .പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു വെല്‍ഡിങ്‌ തൊഴിലാളിയായ രതീഷ്‌. നാദാപുരം വളയം പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ കാലിക്കുളമ്പിലെ ആളൊഴിഞ്ഞ പറമ്പിലാണ്‌ രതീഷിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്‌.

വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂർ മുക്കിൽപീടികയിൽ വച്ച് മുസ്‌ലിം ലീഗ് പ്രവർത്തകരായ മൻസൂറും സഹോദരൻ മുഹ്സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Similar Posts