Kerala
Kerala
പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുലിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്
|16 May 2024 12:44 AM GMT
കേസില്‍ പെണ്‍കുട്ടിയുടെയും കുടുംബത്തിന്‍റെയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ സര്‍ക്കാര്‍ യഥാസമയം ഇടപെട്ടുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം. അന്വേഷണം ശരിയാംവിധം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അച്ഛന്‍ ഹരിദാസന്‍ പ്രതികരിച്ചു. കേസില്‍ പെണ്‍കുട്ടിയുടെയും കുടുംബത്തിന്‍റെയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി.
ഗാര്‍ഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് കൃത്യവിലോപം നടത്തിയതിന് പന്തീരങ്കാവ് എസ്.എച്ച്.ഒയ്ക്ക് സസ്പെന്‍ഷന്‍ ലഭിച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പ്രതികരണം.
എറണാകുളം പറവൂരിലെ വീട്ടിലെത്തിയാണ് കോഴിക്കോട് ഫറോഖ് എ.സി.പി സാജു എബ്രഹാമിന്‍റെ നേതൃത്വത്തിലുളള അന്വേഷണ സംഘം പെണ്‍കുട്ടിയുടെയും കുടുംബത്തിന്‍റെയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. കേസിലെ പ്രതി രാഹുലിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.