Kerala

Kerala
പന്തീരങ്കാവ് ഗാർഹിക പീഡന കേസ്; എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

15 May 2024 12:40 PM GMT
പന്തീരങ്കാവ് എസ്എച്ച്ഒ എഎസ്.സരിനെയാണ് സസ്പെൻഡ് ചെയ്തത്
കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ. നവവധുവിന്റെ പരാതിയിൽ കേസെടുക്കാൻ വൈകിയെന്ന പരാതിയിലാണ് പന്തീരങ്കാവ് എസ്എച്ച്ഒ എഎസ്.സരിനെ സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയിരുന്നു. കേസെടുക്കാൻ വൈകിയതിന് യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.
സംഭവത്തിൽ നവവധുവിന്റെ പരാതിയിൽ ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. സ്ത്രീധനപീഡന വകുപ്പും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.