Kerala
പാരാ ഗ്ലൈഡിംഗ് അപകടം: ഹൈമാസ്റ്റ് ലൈറ്റില്‍ കുരുങ്ങിയ രണ്ടുപേരെയും രക്ഷപ്പെടുത്തി
Kerala

പാരാ ഗ്ലൈഡിംഗ് അപകടം: ഹൈമാസ്റ്റ് ലൈറ്റില്‍ കുരുങ്ങിയ രണ്ടുപേരെയും രക്ഷപ്പെടുത്തി

Web Desk
|
7 March 2023 12:22 PM GMT

വർക്കല പൊലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്

തിരുവനന്തപുരം: വർക്കല പാനാശം ബിച്ചില്‍ പാരാ ഗ്ലൈഡിംഗിനിടെ ഹൈ മാസ്റ്റ് ലൈറ്റിൽ കുരുങ്ങിയ രണ്ടുപേരെയും താഴെയിറക്കി.കോയമ്പത്തൂര്‍ സ്വദേശി പാര്‍വ്വതിയും ഇന്‍സ്ട്രക്ടറായ യുവാവുമാണ് കുരുങ്ങിയത്.

എന്നാല്‍ ഇവര്‍ക്ക് കാര്യമായ ശാരീരിക പ്രശ്നങ്ങളില്ലെന്നാണ് പ്രധമിക നിഗമനം. ശക്തമായ കാറ്റിൽ നിയന്ത്രണം നഷ്ടമായ പാരാ ഗ്ലൈഡിംഗ് സംവിധാനം ഹൈമാസ്റ്റ് ലൈറ്റിൽ കുരുങ്ങുകയായിരുന്നു.

ഉച്ചയ്ക്ക് മൂന്നുമണിയോടുകൂടിയാണ് അപകടമുണ്ടായത്. പാരഗ്ലൈഡിംഗിനിടെ രണ്ടുപേർ ഹൈമാസ്റ്റ് ലൈറ്റിൽ കുരുങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ തന്നെ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. വർക്കല പൊലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവര്‍ കുരുങ്ങിയ ഹൈമാസ്റ്റ് ലൈറ്റിന് താഴെ ഫയര്‍ഫോഴ്സ് പ്രത്യേകം വല സജ്ജമാക്കിയിരുന്നു.

പിന്നീട് ഹൈമാസ്റ്റ് ലൈറ്റിന്റെ അഗ്രഭാഗം താഴേക്ക് താഴ്ത്തിയ ശേഷം പ്രത്യേകം തയ്യാറാക്കിയ വലയിലേക്ക് ഇരുവരേയും ഇറക്കുകയായിരുന്നു. ഏതാണ്ട് ഒന്നേമുക്കാൽ മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ഇരവരേയും താഴെയിറക്കാനായത്. തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിലേക്ക് ഇരുവരേയും മാറ്റി.

Similar Posts