Kerala
![Paravur Municipal Corporation canceled the decision to allocate money to the Navakerala Sadas,nava kerala sadas cpm,nava kerala sadas ldf,navakerala today,nava kerala sadas pinarayi vijayan,navakerala today news,navakerala news,cm about navakerala,navakeralam,; നവകേരള സദസ്, പറവൂർ നഗരസഭ Paravur Municipal Corporation canceled the decision to allocate money to the Navakerala Sadas,nava kerala sadas cpm,nava kerala sadas ldf,navakerala today,nava kerala sadas pinarayi vijayan,navakerala today news,navakerala news,cm about navakerala,navakeralam,; നവകേരള സദസ്, പറവൂർ നഗരസഭ](https://www.mediaoneonline.com/h-upload/2023/11/23/1398820-paravoor.webp)
Kerala
'സെക്രട്ടറി തെറ്റിധരിപ്പിച്ചു'; നവകേരള സദസിന് പണം അനുവദിക്കാനുള്ള തീരുമാനം പറവൂർ നഗരസഭ റദ്ദാക്കി
![](/images/authorplaceholder.jpg?type=1&v=2)
23 Nov 2023 9:16 AM GMT
നഗരസഭ സെക്രട്ടറിയെ ഭരണപക്ഷ കൗൺസിലർമാർ ഉപരോധിച്ചു
പറവൂർ: നവകേരള സദസിന് പണം അനുവദിക്കാനുള്ള തീരുമാനം പറവൂർ നഗരസഭ റദ്ദാക്കി. പണം അനുവദിക്കാൻ തീരുമാനിച്ചത് നഗരസഭ സെക്രട്ടറിയുടെ തെറ്റായ നീക്കമായിരുന്നു. സർക്കാർ ഉത്തരവുണ്ടെന്ന് സെക്രട്ടറി തെറ്റിധരിപ്പിച്ചെന്നും നഗരസഭ ചെയർപേഴ്സൺ പറഞ്ഞു. നഗരസഭ സെക്രട്ടറിയെ ഭരണപക്ഷ കൗൺസിലർമാർ ഉപരോധിക്കുകയും ചെയ്തു.
അതേസമയം, പറവൂർ നഗരസഭ ഏകകണ്ഠേനയാണ് നവകേരള സദസ്സിന് പണമനുവദിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. പ്രതിപക്ഷ നേതാവിനെ അദ്ദേഹത്തിന്റെ പാർട്ടിക്കാർ വിലമതിക്കില്ല എന്നാണത് വ്യക്തമാക്കുന്നതെന്നും അപവാദ പ്രചരണങ്ങൾ നടത്തിയവർ അപഹാസ്യരാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.