Kerala
P Jayarajan

പി.ജയരാജൻ

Kerala

'ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാർട്ടി പാഠം ഉൾക്കൊളളണം'; പി.ജയരാജൻ

Web Desk
|
11 Jun 2024 12:03 PM GMT

ചരിത്രത്തെ ശരിയായി വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകാനുള്ള ഊർജം കണ്ടെത്തണമെന്നും പി.ജയരാജൻ പറഞ്ഞു.

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ പാർട്ടി പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്ന് മുതിർന്ന സി.പി.എം നേതാവ് പി.ജയരാജൻ. എവിടെയെല്ലാം പോരായ്മകൾ സംഭവിച്ചെന്ന് കൃത്യമായി പരിശോധിച്ച് മുന്നോട്ട് പോകണം. ചരിത്രത്തെ ശരിയായി വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകാനുള്ള ഊർജം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ പാനൂരിൽ പി.കെ കുഞ്ഞനന്തൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജയരാജൻ.

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവി മറികടന്നാണ് 2021-ൽ എൽ.ഡി.എഫ് ഭരണം നേടിയത്. 2016-ൽ കിട്ടിയ സീറ്റിനേക്കാൾ കൂടുതൽ സീറ്റ് ലഭിച്ചു. പഴയ ചരിത്രം മറക്കരുത്. നാം ഇതുവരെ ഉയർത്തിയ ശരികളും നിലപാടും ഉയർത്തിക്കൊണ്ടുതന്നെ എവിടെയെല്ലാം പോരായ്മകൾ സംഭവിച്ചു എന്ന് കൃത്യമായി പരിശോധിച്ച് മുന്നോട്ടുപോകണമെന്നും ജയരാജൻ പറഞ്ഞു. സിപിഎമ്മിന്റെ ചരിത്രത്തില്‍ തെരഞ്ഞെടുപ്പ് പരാജയങ്ങളും വിജയങ്ങളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴും ജനങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുകയാണ് വേണ്ടതെന്നും ജയരാജന്‍ ഓര്‍മ്മിപ്പിച്ചു.

Similar Posts