Kerala
Kerala
സ്വിഫ്റ്റ് ബസിന്‍റെ ചില്ല് യാത്രക്കാരൻ കല്ലെറിഞ്ഞ് തകർത്തു
|7 Nov 2023 6:16 AM GMT
വയനാട്-പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസിന്‍റെ ചില്ലാണു യാത്രക്കാരന്‍ കല്ലെറിഞ്ഞു തകര്‍ത്തത്
പാലക്കാട്: കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിന്‍റെ ചില്ല് യാത്രക്കാരൻ കല്ലെറിഞ്ഞ് തകർത്തു. പാലക്കാട് കൂട്ടുപാതയിലാണു സംഭവം. തമിഴ്നാട് സ്വദേശി വിജയകുമാറാണു പ്രതി.
വയനാട്-പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസിന്‍റെ ചില്ലാണ് ഇയാള്‍ കല്ലെറിഞ്ഞു തകർത്തത്. ബസിനകത്ത് വെച്ച് ബഹളമുണ്ടാക്കിയ ഇയാൾ പുറത്തിറങ്ങിയ ശേഷം ബസിനുനേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Summary: Passenger breaks KSRTC SWIFT Bus window by pelting stones at Palakkad