Kerala
Alappuzha Kannur Main Executive Express, Kozhikode, Fire
Kerala

ട്രെയിനിൽ യാത്രക്കാരൻ സഹയാത്രികയെ തീ കൊളുത്തി; എട്ടു പേർക്ക് പൊള്ളലേറ്റു, രണ്ട് പേരുടെ നില ഗുരുതരം

Web Desk
|
2 April 2023 6:35 PM GMT

തീ കൊളുത്തിയയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ യാത്രക്കാരന്‍ തീ കൊളുത്തി. സഹയാത്രികയുടെ ദേഹത്താണ് തീ കൊളുത്തിയത്. ട്രെയിനിന്‍റെ ഡി 2 കമ്പാര്‍ട്ട്മെന്‍റില്‍ വെച്ച് മണ്ണെണ്ണ സ്പ്രേ ചെയ്ത് തീ കത്തിക്കുകയായിരുന്നുവെന്നാണ് വിവരം. അതിനിടെ തീ കൊളുത്തിയയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.

അക്രമി സ്പ്രേ ചെയ്ത് തീ കത്തിക്കുന്നതിനിടെ ട്രെയിനിലെ എട്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. റൂബി(52), അശ്വതി(29), അനില്‍കുമാര്‍(50), ഭാര്യ സജീഷ(47), മകന്‍ അദ്വൈത്(23) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ അഞ്ചുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മൂന്ന് പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. യാത്രക്കാരുടെ മുഖത്തും കൈക്കുമാണ് പൊള്ളലേറ്റത്.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും രാത്രി 9:07 ന് കണ്ണൂർ ഭാഗത്തേക്ക് പോയ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിന്‍ എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ എത്തിയപ്പോഴാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറുന്നത്. സംഭവത്തിന് പിന്നാലെ ട്രെയിന്‍ ചെയിന്‍ വലിച്ച് പാലത്തിന് മുകളില്‍ അടിയന്തരമായി നിര്‍ത്തി. ഇത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊള്ളലേറ്റവരെ നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

Similar Posts